
ഉപരിതലത്തിൽ നിന്ന് നോക്കിയാൽ ഒരേസമയം കാണാവുന്ന 16 തടാകങ്ങൾ. തടാകങ്ങൾക്കെല്ലാം ഓരോ നിറം. ഭൂരിഭാഗം തടാകങ്ങൾക്കും അനുബന്ധമായി കൊച്ചു വെള്ളച്ചാട്ടങ്ങൾ. എവിടെയായിരിക്കും ഇങ്ങനെയൊരിടം എന്ന് കരുതുന്നുണ്ടാവും. ക്രൊയേഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ പ്ലിറ്റ്വിസ് തടാക ദേശീയോദ്യാനത്തിലാണ് ഇങ്ങനെയൊരു കാഴ്ച കാണാനാവുക.
ദക്ഷിണ യൂറോപ്പിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണിത്. 1949-ൽ ആണ് ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. മധ്യ ക്രൊയേഷ്യയിൽ ബോസ്നിയയുടെ അതിർത്തിയോട് ചേർന്ന് പർവതങ്ങൾ കാവലായാണ് ഉദ്യാനം സ്ഥിതിചെയ്യുന്നത്.

പാർക്കിലെ വെലികി സ്ലാപ് വെള്ളച്ചാട്ടം
ശരത്കാലഭംഗിയിൽ
| ഫോട്ടോ: രേഷ്മ. ആർ \ മാതൃഭൂമി യാത്ര
ക്രൊയേഷ്യൻ ഉൾനാടിനെയും അഡ്രിയാറ്റിക് തീരപ്രദേശത്തെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡ് ദേശീയോദ്യാനത്തിന്റെ മദ്ധ്യേ ആണ് കടന്നുപോകുന്നത്. 296.85 ചതുരശ്ര കിലോമീറ്ററിൽ ഏറെയാണ് ദേശീയോദ്യാനത്തിന്റെ സംരക്ഷിതമേഖല.
1979 -ൽ പ്ലിറ്റ്വിസ് യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടംനേടി. ഉദ്യാനത്തിലെ 16 തടാകങ്ങളിൽ പന്ത്രണ്ടെണ്ണം ഉയർന്ന തടാകങ്ങളായും നാലെണ്ണം താഴെയുള്ള തടാകങ്ങളായും തരംതിരിച്ചിക്കപ്പെട്ടിക്കുന്നു. ചങ്ങലയിലെ കണ്ണികളെന്നപോലെ എല്ലാ തടാകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ തടാകങ്ങളും കൂടി ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്.
ആകാശനീല, പച്ച, നീല, ചാരനിറങ്ങളിലാണ് തടാകങ്ങൾ കാണപ്പെടുന്നത്. വെള്ളത്തിൽ അടങ്ങിയ ധാതുക്കളുടെ അളവും സൂര്യപ്രകാശം പതിക്കുന്നതിന്റെ കോണുമാണ് ഈ നിറവ്യത്യാസം അനുഭവപ്പെടാൻ കാരണം. വളരെ വ്യത്യസ്തമായ സസ്യ-ജന്തുജാലങ്ങളും ഇവിടെയുണ്ട്. പത്ത് ലക്ഷം സന്ദർശകരാണ് ഓരോ വർഷവും ഇവിടെ സന്ദർശനത്തിനെത്തുന്നത്.
Content Highlights: 16 waterfalls in plitvice lakes national park croatia, plitvice lake, croatia tourism
Published: 01 Apr 2022, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented