ചരമം

ബാലൻ

കാര്യാട്ടുകര: പ്രശസ്ത ആനവിദഗ്ധൻ ഡോ. പി.ബി. ഗിരിദാസിന്റെ അച്ഛൻ പാണ്ടാരിക്കൽ ബാലൻ (81) അന്തരിച്ചു. ഭാര്യ: സരോജിനി. മറ്റുമക്കൾ: മന്മഥൻ (ബിസിനസ്), ജയരാജ് (എക്സൈസ്), അഡ്വ. സുജാത, മുരുകദാസ്. മരുമക്കൾ: ലളിത (ആരോഗ്യവകുപ്പ്, തൃശ്ശൂർ കോർപ്പറേഷൻ), ഷിജി (ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്), ദർശനദേവി, സുരേഷ് (ദുബായ്), ജിഷ.

ഡോ. എഫ്.എം. സുഹരിയ

നാട്ടിക: മുസ്‌ലിയാംവീട്ടിൽ ഡോ. ഹംസയുടെ ഭാര്യ ഡോ. എഫ്.എം. സുഹരിയ (70) അന്തരിച്ചു. വലപ്പാട് ഗവ. ആശുപത്രി റിട്ട. സൂപ്രണ്ടും ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലിയുടെ പിതൃസഹോദരഭാര്യയുമാണ്. മക്കൾ: ഷെമീല, ഷഫ്ന, ഷെബ്ന. മരുമക്കൾ: ഇർഷാദ് മൂപ്പൻ, അനിസ് കെ. മൊഹിയുദ്ദീൻ, ജാസിഫ്. കബറടക്കം ഞായറാഴ്ച നാലിന് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ചന്ദ്രശേഖരൻ

നടവരമ്പ്: മാതൃപ്പിള്ളി ചന്ദ്രശേഖരൻ (79) അന്തരിച്ചു. മക്കൾ: ശ്യാംശേഖർ, ഗായത്രി. മരുമക്കൾ: സരിത, സുനിൽ. ശവസംസ്‌കാരം ഞായറാഴ്‌ച പത്തിന് വീട്ടുവളപ്പിൽ.

ഇ.എ. തോമസ്‌

മുണ്ടൂർ : എടക്കളത്തൂർ അന്തോണിയുടെ മകൻ തോമസ് ‌(ഇ.എ. തോമസ്‌-67) അന്തരിച്ചു.

മുണ്ടൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

ഭാര്യ: കർമല കാവീട്‌ ചെമ്മണ്ണൂർ കുടുംബാംഗം. മക്കൾ: റ്റിമിൻസ്‌, റ്റിജി, റ്റിസ. മരുമക്കൾ: ദിവ്യ, ജെയിന്റ്‌ സോവറിൻ. ശവസംസ്കാരം തിങ്കളാഴ്ച നാലിന്‌ മുണ്ടൂർ കർമലമാതാ ദേവാലയ സെമിത്തേരിയിൽ.

ദാമോദരൻ

ഇടപ്പള്ളി: പട്ടാമ്പി തൊണ്ടിയന്നൂർ പാറയിൽ കേശവൻ നമ്പൂതിരിയുടെ മകൻ പി.എം. ദാമോദരൻ (63) അന്തരിച്ചു. റിട്ട. ബി.എസ്‌.എൻ.എൽ. സബ് ഡിവിഷൻ എൻജിനീയറാണ്‌.

ഭാര്യ : ഗിരിജ. മക്കൾ: പ്രമോദ്‌, പ്രീതി. മരുമക്കൾ: നിമിഷ, മനോജ്‌.

ഫേൻസി

ഒല്ലൂർ: തലോർ ദീപ്തി എച്ച്‌.എസ്‌.എസിലെ അധ്യാപകൻ വടക്കേ അങ്ങാടി നെല്ലിശ്ശേരി എൻ.ടി. പോളിന്റെ ഭാര്യ ഫേൻസി (36) അന്തരിച്ചു. മേലൂർ ചിറയത്ത്‌ ഫ്രാൻസിസിന്റെ മകളാണ്‌. മക്കൾ: തോമസ്‌, ഈവ, ഫ്രാൻസിസ്‌. ശവസംസ്കാരം ഞായറാഴ്ച നാലിന്‌ ഒല്ലൂർ സെന്റ്‌ ആന്റണീസ്‌ ഫൊറോന പള്ളി സെമിത്തേരിയിൽ.

നാരായണൻകുട്ടി

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് കോണിപറമ്പിൽ നാരായണൻകുട്ടി (74) അന്തരിച്ചു. മക്കൾ: ജനാർദനൻ, ഉണ്ണികൃഷ്‌ണൻ, അജയകുമാർ. മരുമക്കൾ: നിഷ, രഹന, ശ്രീദേവി.

ഷാജു

പാലയ്ക്കൽ: തച്ചന്ത്ര ഷാജു (57) അന്തരിച്ചു. ബി.ആർ.ഒ.യിലെ ഓഫീസ്‌ സൂപ്രണ്ടാണ്‌. ഭാര്യ: ഷീബ. മക്കൾ: ഷോയ്‌, ശിഖ. ശവസംസ്‌കാരം തിങ്കളാഴ്‌ച ഒമ്പതിന്‌ വീട്ടുവളപ്പിൽ.

കൊച്ചപ്പൻ

ഒല്ലൂർ: ചീരാച്ചി കൂട്ടാലി കൊച്ചപ്പൻ (88) അന്തരിച്ചു. ഭാര്യ: അമ്മു. മക്കൾ: രാജു, രമ, ജയന്തി, വാസന്തി. മരുമക്കൾ: ഫിലോമിന, ഷാജു, സുന്ദരൻ, പരേതനായ കൃഷ്ണൻ. ശവസംസ്കാരം ഞായറാഴ്ച പന്ത്രണ്ടിന്‌ കരിപ്പക്കുന്ന്‌ സെമിത്തേരിയിൽ.

സിസിലി

വടക്കാഞ്ചേരി: ചിറ്റിലപ്പിള്ളി ഫ്രാൻസിസിന്റെ ഭാര്യ സിസിലി (88) അന്തരിച്ചു. മക്കൾ: തോമസ്, മറിയാമ്മ, റോസമ്മ, ആനി, എൽസി, ടെസ്സി, ജെസ്സി, വർഗീസ്. മരുമക്കൾ: ടെസ്സി, ഫ്രാൻസിസ്, രാജൻ ജെ. മാനലെ, വിൽസൺ, ജോസ്, വിൻസെന്റ് പി. ജോർജ്, ജോസഫ് മൂക്കൻ, സോണിയ വർഗീസ്. ശവസംസ്‌കാരം തിങ്കളാഴ്ച വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

അഭിലാഷ്

കടവല്ലൂർ: ശ്രീരാമസ്വാമിക്ഷേത്രത്തിന് സമീപം ശ്രീപദ്‌മത്തിൽ രാമകൃഷ്ണൻനായരുടെ മകൻ അഭിലാഷ് (39) ബഹ്‌െെറനിൽ അന്തരിച്ചു. ഭാര്യ: ബബിത. മകൻ: ആദിദേവ്. അമ്മ: പദ്‌മാവതി അമ്മ. ശവസംസ്‌കാരം ഞായറാഴ്ച 11-ന് വീട്ടുവളപ്പിൽ.

മാധവിക്കുട്ടി

പഴയന്നൂർ: വടക്കേപാലാട്ട് വീട്ടിൽ മാധവിക്കുട്ടി (തങ്കം -85) അന്തരിച്ചു. ശവസംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.

സന്തോഷ്

ഗുരുവായൂർ : ഇരിങ്ങപ്പുറം ആളൂർ വിൻസെന്റിന്റെ മകൻ സന്തോഷ് (27) അന്തരിച്ചു.

മേരി

താഴൂർ : പരേതനായ പരിയാടൻ പൗലോസിന്റെ ഭാര്യ മേരി (93) അന്തരിച്ചു.

മക്കൾ: വർഗീസ്‌, ദേവസി, ആനി, ഫാ. ജോസ്‌ പരിയാടൻ (ഭോപ്പാൽ), സിസ്റ്റർ ശാന്തി മരിയ (പാലക്കാട്‌), സിസ്റ്റർ ബെറ്റ്‌സി (ഇരിങ്ങാലക്കുട), റോസിലി, സിസ്റ്റർ ടെസ്‌ലി (ഇൻഡോർ), ലിസി.

മരുമക്കൾ: റോസിലി പീണിക്കപറമ്പിൽ, അല്ലി മേച്ചേരി, ജോയ്‌ അമ്പൂക്കൻ, സേവിയർ കാളിയേങ്കര, ഡേവിസ്‌ അരിക്കാട്ട്‌.

ശവസംസ്കാരം തിങ്കളാഴ്ച 3.30-ന്‌ താഴൂർ സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ.

ജയശ്രീ

തൃശ്ശൂർ: നായ്‌ക്കനാൽ തെക്കേ മണ്ണത്ത്‌ ഗോപാലകൃഷ്ണന്റെ (രാജൻ) ഭാര്യ ഓട്ടൂർ ജയശ്രീ (60) അന്തരിച്ചു.

മക്കൾ : രഞ്ജിനി, രഞ്ജിത്ത്‌ (ഷാർജ). മരുമക്കൾ: വിജയകുമാർ മേനോൻ (ഇൻകം ടാക്സ്‌), ബിനിത.

SHOW MORE