കുത്താമ്പുള്ളി : ഭാരതപ്പുഴയുടെ കുത്താമ്പുള്ളി തീരത്തെ മാലിന്യക്കൂമ്പാരം നീക്കാൻ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു.

To advertise here,

കേരളത്തിലെ പ്രധാനപ്പെട്ട കൈത്തറിഗ്രാമമായ കുത്താമ്പുള്ളിയിൽ ഭാരതപ്പുഴ(നിള)യുടെ കൈവഴിയായ ഗായത്രിപ്പുഴയുമായി സംഗമിക്കുന്നതിനു സമീപത്തായാണ് സമൂഹവിരുദ്ധർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത്.

പല തരത്തിലുള്ള സസ്യങ്ങൾ, തുമ്പികൾ, ശലഭങ്ങൾ പക്ഷികൾ, ജലജീവികൾ എന്നിവയുടെ ആവാസകേന്ദ്രമാണ് ഈ പുഴയും തീരവും. നിളാതീരത്ത് തള്ളുന്ന വലിയതോതിലുള്ള മാലിന്യങ്ങൾ മഴയെത്തുമ്പോൾ പുഴയിലേക്കൊഴുകിയെത്തുന്ന സ്ഥിതിയാണുള്ളത്.

ഇത് പുഴയെ ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങൾക്കും മനുഷ്യർക്കും ഗുരുതരഭീഷണിയായിരിക്കുകയാണ്.

ഇത് തടയുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്ന്‌ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവില്വാമല യു.എം.എൽ.പി. സ്‌കൂളിലെ സീഡ്ക്ലബ്ബ്‌ അംഗങ്ങൾ പഞ്ചായത്തധികൃതർക്ക് നിവേദനം നൽകി.

 തയ്യാറാക്കിയത്: എസ്. അഞ്ജനകൃഷ്‌ണ, സീഡ് റിപ്പോർട്ടർ (നാലാം ക്ലാസ്, തിരുവില്വാമല യു.എം.എൽ.പി. സ്‌കൂൾ)