കാട്ടകാമ്പാൽ : പഞ്ചായത്തിലെ വാവേക്കർ കോൾപ്പടവിൽ 60 ഏക്കർ സ്ഥലത്ത് നടത്തുന്ന നെൽകൃഷിയുടെ നടീലുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ ഉദ്ഘാടനംചെയ്തു.
രണ്ടുവർഷത്തെ ഇടവേളയ്ക്കും കൃഷിനാശത്തിനും ശേഷമാണ് പ്രതീക്ഷയോടെ വാവേക്കർ കോൾപ്പടവ് വീണ്ടും സജീവമാകുന്നത്. പഞ്ചായത്തംഗം. എച്ച്. സിദ്ദിഖ് അധ്യക്ഷനായി.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയാ ജോസഫ്, കൃഷി ഓഫീസർ അനൂപ് വിജയൻ, കോൾപ്പടവ് ഭാരവാഹികളായ അൻവർ ചിറയങ്ങാട്, റഫീഖ്, കുഞ്ഞൻ ഗോപി, ഹനീഫ കുന്നത്തുകൽ തുടങ്ങിയവർ പ്രസംഗിച്ചു. ബണ്ടിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് ആശങ്കകൾ നിലനിൽക്കുന്ന കോൾപ്പടവിലെ കർഷകരുടെ തിരിച്ചുവരവിനാവശ്യമായ എല്ലാ പിന്തുണയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്ന് പ്രസിഡന്റ് കെ. ജയശങ്കർ പറഞ്ഞു. കൃഷിസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കെ.എൽ.ഡി.സി. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും കർഷകർക്ക് ലഭിക്കേണ്ട എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാൻ പഞ്ചായത്ത് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Published: 28 Nov 2026, 01:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented