പൊളിച്ചിട്ട് നന്നാക്കാതെ ചെമ്പോട്ടിൽ ലെയിൻ

To advertise here,

തൃശ്ശൂർ : സ്ലോ മോട്ടോർ സൈക്കിൾ റൈഡിന് പരിശീലനം വേണമെങ്കിൽ സ്വരാജ് റൗണ്ടിനെ പോസ്റ്റ് ഓഫീസ് റോഡുമായി ബന്ധിപ്പിക്കുന്ന ചെമ്പോട്ടിൽ ലെയിനിലേക്ക് വന്നോളൂ. ഈ വഴി പതിയെ പോയില്ലെങ്കിൽ നടുവൊടിയുമെന്നുറപ്പാണ്. നഗരത്തിലെ പ്രധാന റോഡുകളിലൊന്നാണ് ചെന്പോട്ടിൽ ലെയ്ൻ. റോഡ്, കാന എന്നിവയുടെ പുനർനിർമാണത്തിന്റെ പേരിൽ മൂന്നുമാസംമുൻപാണ് ഇവിടം പൊളിച്ചത്. എന്നാൽ, കാനനിർമാണം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും പൊളിച്ചിട്ടത് അതുപോലെത്തന്നെ.

ഇതിനോടു ചേർന്നുകിടക്കുന്ന മന്നാടിയാർ ലെയ്നും പൊളിച്ചിട്ടിരിക്കുകയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന ഈ തിരക്കേറിയ റോഡിന്റെ തകർച്ച യാത്രക്കാർക്കും കച്ചവടക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.⁠ പൊടിശല്യം സ്ഥാപനങ്ങളുടെ കച്ചവടത്തെ വലിയ രീതിയിൽ ബാധിക്കുന്നു.

വ്യാപാരികളും ജീവനക്കാരും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.