കടവല്ലൂർ : കടവല്ലൂർ ശ്രിരാമസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അന്യോന്യത്തിൽ മൂന്നാം ദിവസമായ വ്യാഴാഴ്ച തൃശ്ശൂർ യോഗവും തിരുനാവായയോഗവും ഗംഭീരമായി ചൊല്ലി. തിരുനാവായ യോഗത്തിലെ ഏർക്കര സജിത് നമ്പൂതിരിയാണ് മുമ്പിലിരുന്നത്. അദ്ദേഹം മൂന്നാം അഷ്ടകത്തിലെ മൂന്നാംഅധ്യയത്തിലെ മൂന്നാം വർഗമായ ആതൂന ഇന്ദ്ര മമദ്ര്യക് ... എന്ന് തുടങ്ങി പത്ത് ഋക്കുകളും ഗംഭീരമായാണ് ചൊല്ലിയത്. കോതമംഗലം വാസുദേവൻ നമ്പൂതിരി, നാറാസ് നാരായണൻ നമ്പൂതിരി എന്നിവർ കൈമുദ്രകൾ കാണിച്ച് സഹായികളായി.
തൃശ്ശൂർ യോഗത്തിലെ പുലിയന്നൂർ ജയന്തൻ നമ്പൂതിരിയാണ് രണ്ടാംവാരമിരുന്നത്. അദ്ദേഹം മൂന്നാം അഷ്ടകത്തിലെ ആറാം അധ്യായത്തിലെ ഇരുപത്തിനാലാം വർഗമായ കയാനശ്ചിത്ര: ... എന്നു തുടങ്ങി പത്ത് ഋക്കുകളും ഗംഭീരമാക്കി.
തിരുത്തുമുക്ക് പരമേശ്വരൻ നമ്പൂതിരി, മേപ്പൊയിലം കുമാരസ്വാമി നമ്പൂതിരി എന്നിവരാണ് സഹായികളായത്. തിരുനാവായ യോഗത്തിലെ കല്ലാനിക്കാട് ശങ്കർദത്ത്, ഊരേങ്കര ഹരീശ്വർ എന്നിവരാണ് രഥ ചൊല്ലിയത്.
നാറാസ് ഇട്ടിരവി നമ്പൂതിരി, നാറാസ് പരമേശ്വരൻ നമ്പൂതിരി എന്നിവർ സഹായിച്ചു. അന്യോന്യത്തിന്റെ ഭാഗമായി ഉപനിഷദ് പ്രഭാഷണം, തിമില പഞ്ചാരി എന്നിവയുണ്ടായി.
അന്യോന്യവേദിയിൽ ഇന്ന്
ഋഗ്വേദാർച്ചന 6.00, ശീവേലി 7.00, കലശമെഴുന്നള്ളിപ്പ്, ഉപനിഷദ് ജ്ഞാനയജ്ഞം (അവതരണം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി) 10.00, ഉച്ചശ്ശീവേലി 10.30, മധുരപദങ്ങൾ (അവതരണം കോട്ടക്കൽ മധുവും സംഘവും) വൈകീട്ട് 5.30, ദീപാരാധന, അന്യോന്യം വാരമിരിക്കൽ മുന്നിലിരിക്കൽ ശശിധരൻ കാപ്ര. (തൃശ്ശൂർ യോഗം), രണ്ടാം വാരം ആലമ്പിള്ളി നാരായണൻ നമ്പൂതിരി (തിരുനാവായ യോഗം) 6.30, ശീവേലി രാത്രി 8.00, അന്യോന്യം ജട മുല്ലമംഗലം ആര്യൻ, ശ്രീശങ്കർ പയ്യൂർ (തൃശ്ശൂർ യോഗം) 8.30
Published: 20 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented