പെരുമ്പാവൂർ : വെങ്ങോലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ പശ്ചിമബംഗാൾ സ്വദേശിയായ നാല് വയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മനോജ് മൂത്തേടൻ എം.എൽ.എ. ഫാക്ടറിയും പരിസരവും സന്ദർശിച്ചു.
വെങ്ങോല പഞ്ചായത്ത് രണ്ടാം വാർഡ് വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് കുട്ടി വെനീർ ഡ്രയറിന്റെ റോളറിൽ കുടുങ്ങി മരിച്ചത്. പെരുമ്പാവൂർ മുനിസിപ്പാലിറ്റി, വെങ്ങോല, വാഴക്കുളം, രായമംഗലം, അശമന്നൂർ പഞ്ചായത്തുകളിലെ പ്ലൈവുഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിത പരിചരണ കേന്ദ്രം (ക്രഷ്) ഒരുക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്ന് എം.എൽ.എ. പറഞ്ഞു.
ക്രഷ് തുടങ്ങുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ 10-ന് കുന്നത്തുനാട് താലൂക്ക് ഓഫീസിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഇതിനിടെ, അപകടമുണ്ടായ പ്ലൈവുഡ് ഫാക്ടറിയുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് നോട്ടീസ് നൽകി.
എം.എൽ.എ.യ്ക്കൊപ്പം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമീദ ഷരീഫ്, വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, പഞ്ചായത്ത് അംഗം ജസ്ന ബഷീർ, പഞ്ചായത്ത് സെക്രട്ടറി വി. ബിനുകുമാർ, അസി. സെക്രട്ടറി ഗിരീഷ് എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫാക്ടറി സന്ദർശിച്ചു.
Published: 21 Nov 2026, 03:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented