ചാലക്കുടി : ഏറെ കൊട്ടിഘോഷിച്ച് പോട്ട പനമ്പിള്ളി കോളേജിനു സമീപം ആരംഭിച്ച റീജണൽ സയൻസ് സെന്റർ ശൈശവാവസ്ഥ പിന്നിടുമ്പോഴേക്കും അടച്ചുപൂട്ടേണ്ട സ്ഥിതിയിൽ. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തറ ഇളകിക്കിടക്കുകയാണ്. പ്ലാനിറ്റോറിയം കെട്ടിടം ഏതാണ്ട് പൂർണമായും ഉപയോഗശൂന്യമായി .
പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ എല്ലാ സൗകര്യങ്ങളും പൊതുജനങ്ങൾക്കായി ഉപയോഗപ്പെടുത്താനായിട്ടില്ല. 2016ൽ കെട്ടിടനിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും 2021-ലാണ് പ്രദർശനശാലകൾ ചിലത് പൊതുജനങ്ങൾക്കായി തുറന്നത്.
സയൻസ് ഗാലറി, മാത്സ് ഗാലറി, കുട്ടികൾക്കായുള്ള സയൻസ് പാർക്ക്, 3-ഡി തിയേറ്റർ തുടങ്ങിയവയാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുൾപ്പെടെ 2,700 ചതുരശ്രയടി സ്ഥലത്താണ് നിർമാണം നടന്നത്. ഇതിന് കോടികൾ മുടക്കി. 2019-ൽ പ്ലാനിറ്റോറിയം കെട്ടിടനിർമാണം പൂർത്തിയാക്കി പ്രദർശനസാമഗ്രികൾ സ്ഥാപിക്കാൻ ആരംഭിക്കുന്നതിനു മുൻപാണ് കെട്ടിടത്തിന്റെ മകുടത്തിൽ ചോർച്ച കണ്ടത്. 2023 മാർച്ചിൽ ചോർച്ച മാറ്റി. എന്നാൽ, മഴ ശക്തമായ ആ സീസണിൽ വീണ്ടും ചോർച്ച കണ്ടെത്തി.
കെട്ടിടനിർമാണത്തിൽ വലിയ അപാകമുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാതൃഭൂമി പലവട്ടം വാർത്ത നൽകിയിരുന്നു. എന്നാൽ, വിദഗ്ധരുടെ സാങ്കേതിക പരിശോധന ഇതുവരെയും നടന്നിട്ടില്ല. പ്ലാനറ്റോറിയത്തിൽ സ്ഥാപിക്കുന്നതിന് പ്രദർശനസാമഗ്രികൾ വിദേശത്തുനിന്ന് കൊണ്ടുവന്നതാണ്. ഇവ അവിടെയിരുന്ന് പൂർണമായും നശിച്ചതോടെ ഈ ഇനത്തിലും കോടികളുടെ നഷ്ടമുണ്ടായി.
Published: 06 Nov 2026, 02:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented