
തൃശ്ശൂർ: ക്രിസ്മസ് ആഘോഷങ്ങളെ തികച്ചും പുതുമയുള്ളതാക്കി തീർത്തിരിക്കുകയാണ് തൃശ്ശൂർ കല്യാൺ ഹൈപ്പർമാർക്കറ്റ്. 'സ്പെഷ്യൽ കല്യാൺ കാർണിവൽ' എന്ന പേരിൽ ഡിസംബർ 21-ന് തൃശ്ശൂർ കല്യാൺ ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്പെഷ്യൽ സ്കൂളുകളിലേയും സ്ഥാപനങ്ങളിലെയും 180-ൽ പരം ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.
ഇവരുടെതന്നെ സ്വയംകൃതമായ ക്രിസ്മസ് - ഹോം ഡെക്കറുകൾ, ഗിഫ്റ്റ് ഹാംപറുകൾ, കുക്കീസ്, കേക്കുകൾ, കുടകൾ, ലഘു ഭക്ഷണങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കല്യാൺ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ കല്യാൺ കാർണിവലിന്റെ ഭാഗമാകാൻ ഒട്ടനവധി ആളുകളാണ് കല്യാൺഹൈപ്പർമാർക്കറ്റിൽ ഒത്തുകൂടിയത്.
വിദ്യാർത്ഥികളുടെ സംഗീതം, നൃത്തം, മോണോ ആക്ട്, സ്കിറ്റ്, മിമിക്രി, കേക്ക് ഷോ തുടങ്ങിയ നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. തൃശ്ശൂർ എംഎൽഎ പി. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഷെഫ് നളൻ ഷൈൻ വിശിഷ്ടാഥിതിയായി. വൈകിട്ട് 6 മണിക്ക് ആരംഭിച്ച കാർണിവൽ രാത്രി 9 മണിയോടെ അവസാനിച്ചു.
Content Highlights: kalyan hypermarket special jalyan carnival
Published: 22 Dec 2022, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented