ഏങ്ങണ്ടിയൂർ: കാലത്തെ അതിജീവിച്ച മലയാള സിനിമയാണ് ചെമ്മീൻ എന്നും സങ്കേതിക വിദ്യകൾ അത്ര പ്രചാരമല്ലാത്ത കാലത്ത് ഇത്തരം ഒരു സിനിമ സംവീധാനം ചെയ്ത രാമു കാര്യാട്ടെന്ന പ്രതിഭാധനന് സർക്കാർ അർഹമായ പ്രാധാന്യം നൽകുമെന്നും സാംസ്‌കാരിക വകുപ്പുമന്ത്രി പി.സി വിഷ്ണുനാഥ്. മണപ്പുറം സമീക്ഷ ചേറ്റുവയിൽ സംഘടിപ്പിച്ച ചെമ്മീൻ സിനിമയുടെ അറുപതാം വാർഷികാഘോഷം 'സുവർണ്ണകമലം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

സംഘാടക സമിതി ചെയർമാൻ എൻ. കെ. അക്ബർ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി എം.പി സുരേന്ദ്രൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജില ഗിരി, പഞ്ചായത്ത് പ്രസിഡൻ്റ് സേവ്യർ പുലിക്കോട്ടിൽ, ചലചിത്ര നടൻ ദേവൻ, സംവീധായകരായ സത്യൻ അന്തിക്കാട്, കമൽ, പ്രിയനന്ദൻ, മണിലാൽ, കലാമണ്ഡലം ക്ഷേമാവതി, സന്ധ്യ രാജേന്ദ്രൻ , ചെമ്മീൻ സിനിമയിലെ നടിമാരായ നഫീസ, ഷെക്കീല, സമീക്ഷ പ്രസിഡൻ്റ് എം.ബി. സജീവ്, സെക്രട്ടറി ടി.എസ്. സുനിൽകുമാർ, എം.എ. ഹാരിസ് ബാബു, വി.കെ. ജോതിപ്രകാശ്, ആർ.എ. സെയ്ഫുള്ള വി.എൻ. രണദേവ് , ഇർഷാദ് കെ. ചേറ്റുവ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ എം.പി. സുരേന്ദ്രൻ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംവിധായകൻ മണിലാൽ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ സംവിധായകൻ സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു. തുടർന്ന് നൃത്തനൃത്യങ്ങളും, രാമു കാര്യാട്ട് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള സംഗീതനിശയും നടന്നു.