വെള്ളറട: സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതിയെ ഒരു വർഷത്തിനുശേഷം വെള്ളറട പോലീസ് പിടികൂടി. കുന്നത്തുകാൽ അണ്ടൂർക്കോണം ചതുരവിളാകം എസ്.എസ്. ഭവനിൽ സജികുമാറാണ് (കുള്ളൻ സജി-51) അറസ്റ്റിലായത്.
ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ശ്യാം ശശിയെയാണ് ആക്രമിച്ചത്. 2025 ഉത്രാടദിനത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിനുശേഷം പോണ്ടിച്ചേരിയിൽ ഒളിവിൽ പോയ സജി അവിടെ ഒരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെയും ബാങ്ക് ഇടപാടുകൾ നടത്താതെയും രഹസ്യമായി കഴിഞ്ഞിരുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ വെള്ളറട പോലീസിന് ലഭിച്ചതിനെത്തുടർന്നാണ് പിടികൂടാൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
വെള്ളറട സി.ഐ. ശ്രീകുമാരൻനായരുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ. ക്രിസ്റ്റഫർ, സി.പി.ഒ.മാരായ അഖിലേഷ്, ദീപു, ശാലിനി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പോണ്ടിച്ചേരിയിൽനിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Vellarada police arrested an accused who was on the run for a year in Puducherry after attempting to murder his friend.
Published: 28 Nov 2026, 06:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented