തിരുവനന്തപുരം: കോട്ടയ്ക്കകം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബൗദ്ധിക വിഭിന്നശേഷിക്കാർക്കായുള്ള രക്ഷകർതൃ സംഘടന ശ്രദ്ധ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പതിമൂന്നാമത് വ്യക്തിത്വ വികസന ക്യാമ്പ് "ശ്രദ്ധ 2025" ഏപ്രിൽ 28  മുതൽ മെയ് 17 വരെ പടിഞ്ഞാറേക്കോട്ട ഗവ. എൽപിഎസ് പ്രശാന്ത് നഗറിൽ നടക്കുന്നു. ഞായറാഴ്ചകൾ ഒഴികെ രാവിലെ 9.50 മുതൽ വൈകുന്നേരം 4 15 വരെയാണ് ക്യാമ്പ് നടക്കുക. 2025 മെയ് 27, 28 തീയതികളിലായി കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ  ബൗദ്ധിക വിഭിന്ന ശേഷിക്കാരുടെ ഉല്പന്ന നിർമ്മാണ പ്രദർശനവും കലാപരിപാടികളും നടക്കുന്നതായിരിക്കും.

To advertise here,

ബൗദ്ധിക വിഭിന്ന ശേഷിക്കാരായ 60 ഓളം ആളുകൾ പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്നു. ഏപ്രിൽ 28ന് രാവിലെ 10 30ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ, തിരുവനന്തപുരം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശ്രീ ക്ലീൻസ് റോസാരിയോ, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി ഷൈനിമോൾ, ശ്രീമതി റാണി മോഹൻദാസ് ( മോഹൻദാസ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ്), വാർഡ് കൗൺസിലർമാരായ ശ്രീ. പത്മകുമാർ, ശ്രീമതി ജാനകി അമ്മാൾ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജ എസ് തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ബൗദ്ധിക വിഭിന്ന ശേഷിക്കാരായ ആളുകൾക്ക്  ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ഫോ. 9496768047,9446591480