
നെടുമങ്ങാട് : നെടുമങ്ങാട് ഗവ.കോളേജിൽ ചരിത്രഗവേഷണ കേന്ദ്രത്തിന്റെയും പ്രാദേശികപഠന കേന്ദ്രവും പ്രവർത്തനമാരംഭിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ പ്രൊഫ.അച്യുത് ശങ്കർ എസ്. നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ആശ ജി. അധ്യക്ഷയായി.
കേരള ചരിത്രഗവേഷണകേന്ദ്രം ചെയർപേഴ്‌സൺ പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ മുഖ്യപ്രഭാഷണം നടത്തി.പ്രാദേശിക ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
പ്രാദേശിക ചരിത്രരേഖകളുടെ ശേഖരണം, സംരക്ഷണം, പഠനം, ഗവേഷണം എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ കേന്ദ്രം. വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഷാബു എസ്.ജെ, പി.ടി.എ. വൈസ് പ്രസിഡന്റ് ആർ.ദിലീപ് കുമാർ, റിസർച്ച് കോർഡിനേറ്റർ പ്രൊഫ. രാജേഷ്.ടി, ഹരികുമാർ.എം, ബിജികുമാരി.പി, ടീന എന്നിവർ പ്രസംഗിച്ചു.
Content Highlights: Historical research centre and local study centre inaugurated at Nedumangad Government College by Higher Education Council Vice Chairperson Prof Achyuthsankar S Nair.
Published: 29 Nov 2026, 06:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented