നേമം : വെടിക്കെട്ടിൽ പേരും പെരുമയും സ്വന്തമാക്കിയ ആശാൻമാരുടെ നാടായ പൂഴിക്കുന്നിൽ പതിവുപോലെ ദീപാവലിക്കായി പടക്കങ്ങൾ വിൽപ്പനയ്‌ക്കൊരുങ്ങി. എല്ലാ വർഷവും ദീപാവലിക്ക് പുതുമ നിറഞ്ഞ പടക്കങ്ങളും പൂത്തിരികളുമായി പൂഴിക്കുന്നിൽ ഉത്സവാന്തരീക്ഷമാണ്. ഗോവിന്ദൻ ആശാനും മക്കളായ മണിയനാശാനും ശശിയാശാനും വെടിക്കെട്ടിൽ ആശാന്മാരായിരുന്നു. ഇന്ന് അവരുടെയും മക്കളാണ് ഈ രംഗത്ത് പാരമ്പര്യം നിലനിർത്തുന്നത്. നാടൻ പടക്കങ്ങൾക്കു പുറമേ ശിവകാശിയിൽ കിട്ടുന്ന എല്ലാതരം പടക്കങ്ങളും ഫാൻസി ഐറ്റംസും പൂഴിക്കുന്നിൽ വിൽപ്പനയ്‌ക്കെത്തും.
ത്രിശൂലം മാതൃകയിലുള്ള പൂക്കുറ്റി, രണ്ട് വൈദ്യുതത്തൂണുകളുടെ പൊക്കത്തിൽ ഉയരുന്ന കളർകോൺ പൂക്കുറ്റി, വെള്ളത്തിലിട്ടാലും വെടി പൊട്ടുന്ന അപകടരഹിതമായ പടക്കം, വാട്ടർ ക്വീൻ തുടങ്ങിയ നിരവധി ഫാൻസി ഐറ്റംസുകൾ ഇത്തവണ പുതുമയായി എത്തിയിട്ടുണ്ടെന്ന് ദേവി ഫയർവർക്‌സ് ഉടമ ജിഞ്ചു പറഞ്ഞു.
വിവിധ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന 36 എണ്ണം കിട്ടുന്ന മഞ്ച് ഷോട്ട്, ദേശീയ പതാകയുടെ നിറങ്ങളിൽ വിടരുന്ന പൂത്തിരി, ഓലപ്പടക്ക്, കുറ്റിപ്പടക്ക്, ഓലമാല തുടങ്ങിയ നാടൻ പടക്കുകൾക്കുപുറമേ ശിവകാശിയിൽ നിന്നുമെത്തുന്ന വിവിധ കമ്പനികളുടെ എല്ലാത്തരം ഫാൻസി ഇനങ്ങളും ഇവിടെ വിൽപ്പനയ്ക്കുണ്ട്.
റോൾ പൊട്ടാസിൽ തുടങ്ങി വിവിധതരത്തിലും ആകൃതിയിലുമുള്ള കമ്പിത്തിരി, തറച്ചക്രം, ഫയർ പെൻസിൽ, റോക്കറ്റ്, ആകാശത്ത് വർണ്ണമഴ പെയ്യിക്കുന്ന പടക്കങ്ങൾ, ചെറിയ ശബ്ദത്തോടെ പൊട്ടുന്ന കുരുവിവെടി തുടങ്ങിയ നിരവധി പടക്കങ്ങളും ഇവിടെ ലഭ്യമാണ്.
ദീപാവലിക്ക് ദിവസങ്ങൾക്കു മുൻപുതന്നെ പടക്കത്തിനു പേരുകേട്ട പൂഴിക്കുന്നിൽ പടക്കവിപണി സജീവമാകും. പൂഴിക്കുന്നിന്റെ പെരുമയറിഞ്ഞ് പടക്കങ്ങൾ വാങ്ങാൻ നിരവധിപ്പേരാണ് എല്ലാ വർഷവും എത്തുന്നത്.
Published: 07 Nov 2026, 01:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented