മാലിന്യംതള്ളാനെത്തിയ ആളെ പിടികൂടി
നെടുമങ്ങാട് : രാത്രി മാലിന്യംതള്ളാനെത്തിയ സ്കൂട്ടർ യാത്രക്കാരനെ നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി. കുട്ടികളുടെ കൊട്ടാരത്തിനുസമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
ബൈക്ക് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
നഗരസഭാപരിധി മാലിന്യമുക്തമാക്കുന്നതിനും ഹോട്ടലുകളിൽ വൃത്തിയുള്ള ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിനുമുള്ള നടപടിയുടെ ഭാഗമായി ഹെൽത്ത് സ്ക്വാഡുകളുടെ പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരേ പിഴചുമത്തി. വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കുട്ടികളുടെ കൊട്ടാരത്തിനുസമീപവും, ചെന്തുപ്പൂര്, പൂവത്തൂർ, ടവർ ജങ്്ഷനിലെ ഉപയോഗശൂന്യമായ പാറക്കുളം എന്നിവിടങ്ങളിൽ മാലിന്യം തള്ളി. കുളവിക്കോണം, വട്ടപ്പാറ, നാലാഞ്ചിറ സ്വദേശികളായ വാഹന ഉടമകൾക്ക് എതിരേയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 17 ഹോട്ടലുകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി.
നെടുമങ്ങാട് ടൗൺ, വേങ്കോട് എസ്.യു.ടി., പഴകുറ്റി, നെട്ട എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
ആരോഗ്യവിഭാഗത്തിന്റെ ഹോട്ടൽ പരിശോധനയ്ക്ക് സീനിയർ പബ്ലിക് ഇൻസ്പെക്ടർ എസ്.ബിന്ദു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സബിത ബി.എസ്., രാജേശ്വരി ആർ.വി., ഷീന എൽ., മീര എൽ. എന്നിവർ നേതൃത്വംനൽകി.
രാത്രികാല പരിശോധനയ്ക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ കൃഷ്ണകുമാർ, ക്ലീൻസിറ്റി മാനേജർ രാംകുമാർ എന്നിവർ നേതൃത്വം നൽകി.
Published: 30 Oct 2026, 01:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented