തിരുവനന്തപുരം : ശ്രീകാര്യം ഫ്ലൈ ഓവർ നിർമാണത്തിൽ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും നിർമാണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂന്ന് നിർമാണോദ്ഘാടനം നടന്നു. പക്ഷേ പ്ലാനും ഡിസൈനുമില്ലെന്ന് വി. മുരളീധരന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

To advertise here,

2025-ൽ നിർമാണോദ്ഘാടനം നടത്തിയത് മുൻമുഖ്യമന്ത്രിയാണ്. 2023-ൽ പ്ലാനും ഡിസൈനും തയ്യാറാക്കാൻ ഏജൻസിയെ ഏൽപ്പിച്ചെങ്കിലും ഇതുവരെയായില്ല. ജല അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈനുകൾ നിലവിലുള്ളവയുമായി ബന്ധിപ്പിക്കുന്നതും 700 എം.എം. പൈപ്പുകളുടെ പ്രഷർടെസ്റ്റിങ്ങും ഉടൻ പൂർത്തിയാകും. രൂപരേഖ തയ്യാറാക്കാൻ പുതിയ ഏജൻസിയെ നിയമിക്കാൻ ടെൻഡർ നടപടികളായി. ശ്രീകാര്യം ജംങ്ഷനിലെ ശ്രീനാരായണഗുരുമന്ദിരവും അയ്യൻകാളി പ്രതിമയും മാറ്റിസ്ഥാപിക്കുന്നത് വേഗത്തിലാക്കും.

നിർമാണം പൊതുമരാമത്ത് വകുപ്പായിരുന്നെങ്കിൽ വീഴ്ചകൾ ഉണ്ടാകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിട്ടയായും ഭംഗിയായും ചെയ്യുന്ന ഏജൻസിയാണത്. അവരിൽനിന്നു മാറ്റി പുറത്തൊരു ഏജൻസിക്ക്‌ കൊടുത്തിട്ട് എത്ര വർഷമാണ് പോയത്. വർഷങ്ങൾ കഴിയുമ്പൾ കരാറുകാർ പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യപ്പെടും. കോടികൾ പിന്നെയും കൊടുക്കേണ്ടിവരും. ഈ അനാസ്ഥയ്ക്ക് ഖജനാവിൽനിന്ന് കോടികൾ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.