നെയ്യാറ്റിൻകര : പ്രമുഖ അഭിഭാഷകനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ കെ.പി.ജയചന്ദ്രനു നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ അഭിഭാഷകർ സമരം നടത്തി.

To advertise here,

ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര കോടതിയിലാണ് പ്രതിഷേധസമരം നടത്തിയത്.സമരത്തിന്റെ ഭാഗമായി അഭിഭാഷകർ കോടതി നടപടികളിൽ നിന്നു വിട്ടുനിന്നു. പ്രതിഷേധ സമരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ഭാരവാഹികളായ ആർ.എസ്.സുരേഷ്‌കുമാർ, പി.കെ.സെലിൻ റോസ്, വി.എസ്.ശ്യാംകുമാർ, വേലായുധൻനായർ, തൃപ്പലവൂർ മുരുകൻ, രഞ്ജിത്ചന്ദ്രൻ, എ.രാധാകൃഷ്ണൻ, ശരണ്യ വാരിയർ എന്നിവർ സംസാരിച്ചു.