ബെംഗളൂരു: നെലമംഗല വീരാഞ്ജനപുരയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എം.ജി. റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ അലീന അന്നമ്മ സക്കറിയ (23) ആണ് മരിച്ചത്.

To advertise here,

തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിങ് കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുമ്പോൾ ബൈക്കിന് പിന്നിൽ ട്രക്കിടിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

തിരുവല്ല മഞ്ഞാടി തൈമലയിൽ വീട്ടിൽ അജി സക്കറിയയുടെ മകളായ അലീന ഇന്ദിരാനഗറിലെ പി.ജി.യിൽ താമസിക്കുകയായിരുന്നു. മാതാവ്: ആശ അജി. സഹോദരൻ: അജിൻ സക്കറിയ. കേരള സമാജം നെലമംഗല, സമന്വയ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നെലമംഗല ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.