കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്
പാറശ്ശാല : കാരാളി വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ പി.കെ. ശശി (74), പി.കെ. രവി (80), ജയശ്രീ (65), ആശ (68), മഞ്ജു (45) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാരാളിയിലെ അപകടവളവിലാണ് അപകടമുണ്ടായത്.
കളിയിക്കാവിള ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും എതിർദിശയിലെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. കുറ്റിച്ചൽ, നെട്ടയം സ്വദേശികളായ കാർ യാത്രക്കാർ മാർത്താണ്ഡത്തെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കുവാനായി പോവുകയായിരുന്നു. കാരാളിയിലെ വളവിൽ എത്തിയപ്പോൾ കാർ പഴയ റോഡിലേക്ക് കയറുവാൻ ശ്രമിച്ചു. പെട്ടെന്ന് കരമന-കളിയിക്കാവിള പാതയിലേക്ക് തിരിഞ്ഞതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരമന-കളിയിക്കാവിള പാതയിൽ അപകടങ്ങൾക്ക് ഏറെ കുപ്രസിദ്ധിയാർജ്ജിച്ച മേഖലയാണ് പാറശ്ശാലക്കും ഇഞ്ചിവിളക്കും ഇടയിലുള്ളത്. കുത്തനെയുള്ള ഇറക്കവും എതിർദിശയിൽ വരുന്ന വാഹനങ്ങളെ കാണുവാൻ സാധിക്കാത്ത തരത്തിലുള്ള വളവുകളുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിന്റെ സ്ഥിതി അറിയാത്ത ഡ്രൈവർമാരാണ് ഇവിടെ അപകടങ്ങളിൽപ്പെടുന്നതിൽ അധികവും.
Published: 20 Oct 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented