തിരുവനന്തപുരം : കുടുംബശ്രീയുടെ കഥാരചന, ഫോട്ടോഗ്രാഫി, വ്ലോഗ്‌സ് ആൻഡ് റീൽസ് സംസ്ഥാനതല മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി കെ.എം. ഷാജി സമ്മാനിച്ചു.
സർഗം കഥാരചനാമത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ മനീഷ എം. മോഹൻ, സിന്ധു തോമസ്, പി.പി. ഷീബ, ഫോട്ടോഗ്രാഫി മത്സരം അയൽക്കൂട്ട ഓക്‌സിലറി വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ സി.പി. ഷീജ, ജെമിനി ബെന്നി, വി. ഹിബാന, ഫോട്ടോഗ്രാഫി പൊതുവിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കാസർകോട് സ്വദേശി ദീപേഷ് പുതിയപുരയിൽ, രണ്ടാം സ്ഥാനം നേടിയ മലപ്പുറം സ്വദേശി രജീഷ് നിലമ്പൂർ, വ്ളോഗ്‌സ് മത്സരത്തിൽ സമ്മാനങ്ങൾ നേടിയ മലപ്പുറം സ്വദേശി ടി. രതീഷ്, പാലക്കാട് സ്വദേശി ആർ. രത്യുഷ് തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഫോട്ടോഗ്രാഫി പൊതുവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വദേശി രതീഷ് കുമാർ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് സഹോദരി രേണുക മന്ത്രിയിൽനിന്നു പുരസ്കാരം സ്വീകരിച്ചു. പ്രോത്സാഹനസമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായി.
കുടുംബശ്രീ എക്‌സി. ഡയറക്ടർ വി. വിഘ്‌നേശ്വരി, കുടുംബശ്രീ ഡയറക്ടർ ഇൻ-ചാർജ് എം.എസ്. വിജയശ്രീ, ജില്ലാ മിഷൻ കോഡിനേറ്റർ ജി. രമേശ്, ജൂറി അംഗങ്ങളായ കെ.എ. ബീന, എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Published: 11 Sept 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented