പുനലൂർ : നഗരസഭയിലെ ചെമ്മന്തൂരിൽ പാർക്കും തുറന്ന ജിംനേഷ്യവും നിർമിക്കുന്നതിനു മുന്നോടിയായി മൺവേല തുടങ്ങി. നിർമാണം ഉടൻ ആരംഭിക്കും.
മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്വകാര്യ ബസ് സ്റ്റാൻഡിന്റെ വടക്കുഭാഗത്ത് സർക്കാർ ഹോമിയോ ആശുപത്രിക്കു മുന്നിലാണ് പാർക്കും ജിംനേഷ്യവും നിർമിക്കുന്നത്.
പൊതുമേഖലാസ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്(കെ.എസ്.എഫ്.ഇ.) സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)നിധിയിൽനിന്ന് നഗരസഭയ്ക്കു നൽകുന്ന 30 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് ഒരുക്കുന്നത്. ഇതിൽ ആളുകൾക്ക് വിശ്രമിക്കാനും കുട്ടികൾക്ക് ഉല്ലസിക്കാനും സൗകര്യമൊരുക്കും. ലഘുഭക്ഷണത്തിനും സൗകര്യമുണ്ടാകും. നഗരസഭയുടെ പദ്ധതിവിഹിതത്തിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പാർക്കിനോടു ചേർന്ന് തുറന്ന ജിംനേഷ്യവുമൊരുക്കും.
നഗരസഭയുടെ പദ്ധതിയായ 'ഹാപ്പി പുനലൂരി'ന് തുടക്കംകുറിച്ചുകൊണ്ടാണ് ചെമ്മന്തൂരിൽ പാർക്കും ജിംനേഷ്യവും ആരംഭിക്കുന്നത്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ പാർക്കുകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിൽ ആദ്യത്തേതാണ് ചെമ്മന്തൂരിൽ നിർമിക്കുന്നത്. ഇതിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റിൽ ചെമ്മന്തൂരിൽ നടന്ന ഓണം ഫെസ്റ്റിന്റെ വേദിയിൽ നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ നിർവഹിച്ചിരുന്നു.
പുനലൂരിൽ ജനങ്ങൾക്ക് ഒത്തുകൂടാൻ സ്ഥലമില്ലെന്ന പരാതി പരിഹരിക്കുന്നതിനാണ് 'ഹാപ്പി പുനലൂർ' പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും ചെമ്മന്തൂരിലടക്കം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ പാർക്ക് നിർമിക്കുന്നതോടെ ഈ പരാതിക്ക് പരിഹാരമാകുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.പദ്ധതി നഗരസഭയുടെ 'ഹാപ്പി പുനലൂരി'ന്റെ ഭാഗം
Published: 02 Nov 2026, 12:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented