കഠിനംകുളം ബോട്ട് സർവീസിന് തുടക്കമായി
കഴക്കൂട്ടം : വേളിയെ ഗതാഗത, വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്ന് മന്ത്രി സി.പി. ജോൺ. ജലഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ വേളി ടൂറിസം വില്ലേജിൽനിന്ന് ആരംഭിച്ച പുതിയ പാസഞ്ചർ കം സോളാർ ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം, റെയിൽവേ, ജലഗതാഗതം, റോഡ് ഗതാഗതം എന്നിവയെല്ലാം കോർത്തിണക്കുന്ന പ്രധാനകേന്ദ്രമായി വേളി മാറും. പാർവതീപുത്തനാറിലൂടെ വേളിയിൽനിന്ന് ആരംഭിച്ച് കഠിനംകുളം കായൽവരെയും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പ് ബോട്ട് സർവീസിനാണ് തുടക്കമായിരിക്കുന്നത്.
24 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതിസൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്.
സാധാരണയാത്രക്കാർക്ക് വേളിയിൽനിന്ന് ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽനിന്ന് കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽനിന്ന് കഠിനംകുളത്തേക്ക് നേരിട്ട് 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്ന് കഠിനംകുളത്ത് പോയി തിരികെ വരുന്ന റൗണ്ട് ട്രിപ്പിന് 400 രൂപയാണ് ചെലവ്. ചടങ്ങിൽ രമ്യ ഹരിദാസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ വി.വി. രാജേഷ് ആദ്യയാത്രികനായ രാജുവിന് ടിക്കറ്റ് കൈമാറി. വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി എവിൻ, ജലഗതാഗതവകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ സുമിത്കുമാർ ഠാക്കൂർ, ഇൻലാൻഡ് നാവിഗേഷൻ കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ (ഇൻ ചാർജ്) അരുൺ കെ. ജേക്കബ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Published: 01 Oct 2026, 01:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented