വിഴിഞ്ഞം : നാട്ടുകാർ കൊച്ചാശുപത്രി എന്നുവിളിച്ചിരുന്ന വിഴിഞ്ഞത്തെ ആശുപത്രിക്കു നിർമിച്ച നാലുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11-ന് നടക്കും. ഐ.പി. ബ്ലോക്ക് കെട്ടിടം മന്ത്രി കെ.മുരളീധരനും ഒ.പി., ലാബ് എന്നിവ മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ, എം.വിൻസെന്റ് എം.എൽ.എ. എന്നിവർ ചേർന്നും ഉദ്ഘാടനം ചെയ്യും. പ്രസവത്തിനും ശസ്ത്രക്രിയയ്ക്കുമായി സജ്ജമാക്കിയിട്ടുള്ള കെട്ടിടവും ആറുമാസത്തിനുള്ളിലാകും പ്രവർത്തിക്കുക.
കോവളം വിഴിഞ്ഞം ഏരിയാ ഡിവലപ്മെന്റ് സ്‌കീമിന്റെ പരിധിയിൽവരുന്ന ഈ കെട്ടിടത്തിന് 12 മീറ്ററിലധികം ഉയരമുള്ളതിനാൽ പഞ്ചായത്ത് നമ്പർ നൽകിയില്ല. ആശുപത്രിക്കെട്ടിടത്തിലേക്ക് അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് കടന്നുവരാനുള്ള റോഡിന് ആവശ്യമായ വീതിയില്ലാത്തതിനാൽ അഗ്നിരക്ഷാസേനാധികൃതർ കെട്ടിടത്തിന് അനുമതിപത്രം നൽകിയിട്ടില്ല.
ഇതേത്തുടർന്ന് മാർച്ച് 30-ന് ഒ.പി. ബ്ലോക്ക് ഒഴിച്ചുള്ളത് തുറന്നുകൊടുത്തശേഷം ബാക്കി ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം നീണ്ടു.
തുടർന്ന് മാതൃഭൂമി നൽകിയ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ആശുപത്രിക്കെട്ടിടത്തിന്റെ ചുമതലയുള്ള അതിയന്നൂർ ബ്ലോക്ക് പ്രശ്നങ്ങൾ പഠിച്ചശേഷം മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ, കെ.മുരളീധരൻ എന്നിവർക്ക് റിപ്പോർട്ട് നൽകിയത്.
ഇതേതുടർന്ന് അടിയന്തരസാഹചര്യം നിലനിർത്തി റോഡിനാവശ്യമായ മൂന്നേമുക്കാൽ സെന്റ് സ്ഥലം വാങ്ങാനും നിർദേശം നൽകി. സ്ഥലം ലഭിച്ചയുടൻതന്നെ ശേഷിക്കുന്ന രണ്ട് കെട്ടിടങ്ങളും പൂർണമായി തുറന്നുകൊടുക്കും.
Published: 30 Sept 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented