സ്വർണക്കടത്ത്:ശിവശങ്കറിന് പൂർണ പങ്കാളിത്തമെന്ന് ആരോപണം
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണമുണ്ടായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കുടുംബത്തിനെതിരേയുള്ള തെളിവുകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് സ്വപ്നാ സുരേഷ് വീണ്ടും രംഗത്തെത്തി.
കോടതിയിൽ വിശ്വാസമുള്ളതിനാലും ക്രിമിനൽ നടപടിക്രമം 164-ാം പ്രകാരമുള്ള മൊഴി നിലനിൽക്കുന്നതിനാലുമാണ് ഇതുവരെ തെളിവുകൾ പുറത്തുവിടാത്തതെന്നും അവർ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ തനിക്കു കൈമാറിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പൊതുമധ്യത്തിൽ തുറന്നുകാട്ടും.
ശിവശങ്കറിന് എല്ലാ കാര്യത്തിലും പൂർണ പങ്കാളിത്തമുണ്ടായിരുന്നു. തനിക്കെതിരേ ചുമത്തിയ വ്യാജ കേസുകൾ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഷാർജയുടെ ഷെയ്ഖ് കേരളം സന്ദർശിച്ചപ്പോൾ ക്ലിഫ് ഹൗസിലെത്തിച്ച് മരുമകന്റെയും മകളുടെയും
പേരിൽ ഗൾഫിൽ ബിസിനസ് തുടങ്ങാൻ കുടുംബം സഹായം അഭ്യർഥിച്ചിരുന്നു. ഭാര്യ കമല സ്വർണാഭരണങ്ങളടങ്ങിയ പെട്ടി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഷെയ്ഖിന്റെ ഭാര്യയ്ക്കു നൽകിയെങ്കിലും അവർ അതു നിരസിച്ചു.
ഇ.ഡി. ചൂണ്ടിക്കാട്ടുന്ന 3.28 കോടിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എച്ച്.ആർ.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണൻ, േപ്രാജക്ട് ഡയറക്ടർ ബിജുകൃഷ്ണൻ, അഡ്വൈസറി ബോർഡ് ചെയർമാൻ രാഹുൽ ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Published: 16 Sept 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented