അരുവിക്കര: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ്

To advertise here,

ഉടമയ്ക്ക് തിരിച്ചു നൽകി ഹരീഷ് മാതൃകയായി. കുളപ്പട സ്വദേശി ഹരീഷിന് ബുധനാഴ്ച ഉച്ചയ്ക്കാണ് അരുവിക്കരയ്ക്കു സമീപം കുമ്മിയിൽ നിന്നും 16500 രൂപയും മറ്റു തിരിച്ചറിയൽ രേഖകളുമടങ്ങിയ പഴ്സ് യാത്രയ്ക്കിടയിൽ റോഡിൽ നിന്നും ലഭിച്ചത്.

തുടർന്ന് ഹരീഷ് അരുവിക്കര പോലീസ് സ്റ്റേഷനിലെത്തി പഴ്‌സ് കൈമാറി. പഴ്സിനുള്ളിലെ തിരിച്ചറിയൽ രേഖയിൽ നിന്നും അരുവിക്കര കക്കോട് സ്വദേശി സഹനയാണ് ഉടമയെന്ന് പോലീസ് കണ്ടെത്തി.

സഹനയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് എസ്.ഐ.മിഥുന്റെ സാന്നിധ്യത്തിൽ ഹരീഷ് തന്നെ സഹനയ്ക്ക് പഴ്സ് കൈമാറി.