ഡോംബിവിലി : ഡോംബിവിലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയൽ റോളിങ് ട്രോഫി ക്വിസ് മത്സരത്തിൽ കല്യാൺ, ഭീവൺഡി, അംബർനാഥ്, ഡോംബിവിലി മേഖലകളിൽനിന്നായി 17 സ്കൂളുകൾ പങ്കെടുത്തു. കല്യാൺ സെയ്ന്റ് തോമസ് സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ബി.ടി. ഗായ്ക്വാഡ് സ്കൂൾ ഒന്നാം റണ്ണറപ്പായപ്പോൾ സെയ്ന്റ് സേവ്യേഴ്സ് സ്‌കൂൾ രണ്ടാം റണ്ണറപ്പായി. സൗരഭ് ബേനിവാൽ ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു. വിവിധ മേഖലകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് അറിവും ചിന്താശേഷിയും പ്രകടിപ്പിക്കാനുള്ള വേദിയായി മത്സരം മാറി.

To advertise here,

 

ഹോളി ഏഞ്ചൽസ് സ്കൂൾ, കോളേജ് സ്ഥാപനങ്ങളുടെ സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ. ഉമ്മൻ ഡേവിഡിന്റെ മാതാവ് കുഞ്ഞമ്മയുടെ സ്മരണയ്ക്കായാണ് റോളിങ് ട്രോഫി ഏർപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ വിജ്ഞാനമത്സരം വിദ്യാർഥികളിൽ പഠനത്തോടുള്ള താത്‌പര്യം വളർത്തുന്നതിനും പൊതുവിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. മത്സരവിജയികൾക്ക് ഡോ. ഉമ്മൻ ഡേവിഡ് സമ്മാനങ്ങൾ വിതരണം ചെയ്തു.