വിഴിഞ്ഞം: വിഴിഞ്ഞം- ബാലരാമപുരം റൂട്ടിൽ ഉച്ചക്കട ജങ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 9.15- ഓടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി.
പനയറകുന്ന് സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. യാത്രയ്ക്കിടെ കാറിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് ഉച്ചക്കട ജങ്ഷന് സമീപം വാഹനം നിർത്തിയിടുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കളിലൊരാൾ സമീപത്തെ പമ്പിലേക്ക് പെട്രോൾ വാങ്ങാൻ പോയ സമയത്താണ് കാറിന്റെ മുൻഭാഗത്ത് തീയും പുകയും ഉയർന്നത്.
നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കാർ പൂർണമായും കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വിഴിഞ്ഞത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും വിഴിഞ്ഞം പോലീസും ചേർന്നാണ് തീയണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published: 09 Nov 2026, 11:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented