ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സ്മാര്‍ട്‌ഫോണ്‍ ഗെയിമുകളാണ് പബ്ജി മൊബൈലും കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലും. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് ശേഷം പലരുടെയും സംശയമാണ് പബ്ജിയും കോള്‍ ഓഫ് ഡ്യൂട്ടിയും നിരോധിക്കാത്തത് എന്തുകൊണ്ടാണ് എന്നത്.
ഈ ഗെയിമുകള്‍ തുറക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ടെന്‍സെന്റ് എന്ന പേര് തന്നെയാണ് ഈ സംശയത്തിനുള്ള മുഖ്യകാരണം. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, വിനോദങ്ങള്‍ നിര്‍മിതബുദ്ധി, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ചൈനിസ് ബഹുരാഷ്ട്ര കമ്പനിയാണ് ടെന്‍സെന്റ്.
ഒരു ചൈനീസ് കമ്പനി ഇന്ത്യയിലെത്തിച്ച ഗെയിമുകളായിട്ടും അവ എന്തുകൊണ്ട് നിരോധിക്കപ്പെട്ടില്ല എന്ന് ചിലര്‍ ചോദിക്കുന്നു.
പബ്ജി വികസിപ്പിച്ചതും കൈകാര്യം ചെയ്യുന്നതും ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഹോള്‍ എന്ന കമ്പനിയുടെ സഹസ്ഥാപനമായ പബ്ജി കോര്‍പറേഷനാണ്. ഗെയിം വലിയ വിജയമായപ്പോഴാണ് ടെന്‍സെന്റ് രംഗപ്രവേശം ചെയ്യുന്നത്. പബ്ജി ചൈനയിലെത്തിക്കുന്നതിന് വേണ്ടിയാണ് ടെന്‍സന്റ് പബ്ജി കോര്‍പറേഷനെ സമീപിക്കുന്നത്. ചൈനയില്‍ ഗെയിം വലിയ വിജയമായതിന് പിന്നാലെയാണ് ടെന്‍സെന്റ് പബ്ജിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
കോള്‍ ഓഫ് ഡ്യൂട്ടിയുടെ കാര്യവും ഇങ്ങനെതന്നെ. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് എന്ന കമ്പനിയുടെ ഉപസ്ഥാപനമായ ആക്ടിവിഷനാണ് കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലിന്റെ പിന്നിലുള്ളത്. ടെന്‍സെന്റ് ഗെയിംസിന്റെ സഹസ്ഥാപനമായ ടിമി സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഗെയിം ഇന്ത്യയിലെത്തിയത്.
എങ്കിലും പങ്കാളിത്തത്തോടെയുള്ള ഉടമസ്ഥതയും ഐപി രജിസ്‌ട്രേഷനും മാത്രം കണക്കിലെടുത്താണ് അവ നിരോധിക്കപ്പെടാത്തത് എന്ന് പറയാനാവില്ല. അതിന്റെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പൂര്‍ണമായും ചൈനീസ് ഉല്‍പ്പന്നങ്ങളല്ല എന്നത് ഈ ഗെയിമുകളെ പ്രതിക്കൂട്ടിലാവാതെ രക്ഷിച്ചിരിക്കാം.
ഏത് രാജ്യത്ത് നിന്നുള്ള മൊബൈല്‍ ആപ്പുകളാണെങ്കിലും അവ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് വിധേയമാണ്. ഉപയോക്താക്കളുടെ ഗെയിമുകളോടുള്ള അമിതാസക്തിയും അതുമായി ബന്ധപ്പെട്ട കേസുകളും ഒഴിച്ചാല്‍ നിലവില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ലംഘനങ്ങളൊന്നും ഈ ആപ്ലിക്കേഷനുകള്‍ക്ക് നേരെ ആരോപിക്കപ്പെട്ടിട്ടുമില്ല.
Content Highlights: why pubg mobile and call of duty mobile note banned in india
Published: 03 Jul 2020, 08:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented