കാണാതാകുന്ന കുട്ടികളെ തിരയാന്‍ കേന്ദ്ര വനിതാ ശിശുമന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ട്രാക്ക് ദി മിസിങ് ചൈല്‍ഡ് (https:trackthemissingchild.gov.in.). കാണാതാകുന്നത് അല്ലെങ്കില്‍ സംശയാസ്പദ സാഹചര്യങ്ങളില്‍ കണ്ടുകിട്ടുന്ന കുട്ടികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതില്‍ പങ്കുവയ്ക്കാം. കുട്ടികളുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും പോലീസിനും കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഓണ്‍ലൈനായി നല്‍കാം.
കുട്ടികളെപ്പറ്റി വിവരം നല്‍കാന്‍
https:trackthemissingchild.gov.in പോര്‍ട്ടലില്‍ പേര്, മൊബൈല്‍ നമ്പര്‍, വിലാസം, പിന്‍കോഡ്, ആധാര്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നീട് മൊബൈല്‍ നമ്പര്‍ നല്‍കി വെബ് പോര്‍ട്ടലില്‍ പ്രവേശിക്കാം. തുടര്‍ന്ന്, കാണാതായത് അല്ലെങ്കില്‍ കണ്ടുകിട്ടിയിട്ടുള്ള കുട്ടി, പേര്, ചിത്രം, പ്രായം, ജില്ല, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം. ഇത് പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. കുട്ടിയെ രാജ്യത്ത് എവിടെയെങ്കിലും കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് പോര്‍ട്ടലിലൂടെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കാനുള്ള സൗകര്യമുണ്ട്.
കാണാതായവരുടെവിവരങ്ങള്‍ തിരയാന്‍
സംശയാസ്പദമായ സാഹചര്യത്തില്‍ ഏതെങ്കിലും കുട്ടിയെ കാണുകയാണെങ്കില്‍ ട്രാക്ക് ദി മിസിങ് ചൈല്‍ഡ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളുമായി ഒത്തുനോക്കാം.
ഹോം പേജില്‍ യൂസ്ഫുള്‍ ലിങ്ക്സ് എന്നഭാഗത്ത് കാണാതായ കുട്ടികളുടെ ചിത്രങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ അടുത്തദിവസങ്ങളില്‍ രാജ്യത്ത് കാണാതായ കുട്ടികളുടെ (പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടേത്) ചിത്രങ്ങള്‍ കാണാം. ചിത്രത്തിലുള്ള കുട്ടിയാണ് തങ്ങള്‍ കണ്ടെത്തിയതെങ്കില്‍ ഓണ്‍ലൈനായി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാനുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്.
രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായിക്കാം
വിവിധ സാഹചര്യങ്ങളില്‍ വീണ്ടെടുക്കപ്പെടുകയും ശിശുസംരക്ഷണകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതുമായ കുഞ്ഞുങ്ങളെ രക്ഷിതാക്കളുടെ കൈകളിലെത്തിക്കാന്‍ നമുക്കും സഹായിക്കാം. പോര്‍ട്ടലില്‍ വീണ്ടെടുത്ത കുട്ടികളുടെ ചിത്രങ്ങള്‍ എന്നഭാഗം തിരഞ്ഞെടുത്താല്‍ അവരുടെ ചിത്രത്തിനൊപ്പം ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും കാണാം. ഡല്‍ഹി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ പോര്‍ട്ടലിന് അനുബന്ധമായി തങ്ങളുടെ പരിധിയില്‍ കാണാതാകുന്ന കുഞ്ഞുങ്ങളെ കണ്ടെത്താന്‍ പ്രത്യേക പേജ് രൂപപ്പെടുത്തിയിട്ടുണ്ട്.
Content Highlights: National tracking system for missing and vulnerable children
Published: 01 Mar 2020, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented