ഏറെ നേരം ഒരു കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഒട്ടും ആരോഗ്യകരമല്ല. പലവിധ കാഴ്ചാ പ്രശ്‌നങ്ങള്‍ക്ക് സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം കാരണമായേക്കാം. സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം കണ്ണുകള്‍ക്കുണ്ടാക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട സംവിധാനമാണ് ഡാര്‍ക്ക് മോഡ്. സ്മാര്‍ട്‌ഫോണുകളിലും ഇത് ഇപ്പോള്‍ ലഭ്യമാണ്. സ്‌ക്രീനില്‍ സാധാരണയായി കാണുന്ന വെളുത്ത പശ്ചാത്തലങ്ങള്‍ കറുത്തനിറത്തിലേക്ക് മാറ്റുന്ന സംവിധാനമാണിത്. ഇത് സ്‌ക്രീനില്‍ നിന്ന് കണ്ണുകളില്‍ പതിക്കുന്ന വെളിച്ചം കുറയ്ക്കുകയും അത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും. 

To advertise here,

വിന്‍ഡോസ് 10 കംപ്യൂട്ടറുകളില്‍ എങ്ങനെ ഡാര്‍ക്ക് മോഡ് ഓണ്‍ ആക്കാം ?

  • ഡെസ്‌ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
  • തുറന്നുവരുന്ന ഓപ്ഷനുകളില്‍ Personalize ക്ലിക്ക് ചെയ്യുക
  • അപ്പോള്‍ സെറ്റിങ്‌സ് പേജ് തുറന്നുവരും
  • ഇതില്‍ ഇടത് ഭാഗത്തായി കാണുന്ന ഓപ്ഷനുകളില്‍ Colors തിരഞ്ഞെടുക്കുക
  • അപ്പോള്‍ Choose your color എന്ന ഓപ്ഷന്‍ കാണാം
  • ഇതില്‍ Light, Dark, Custom എന്നീ ഓപ്ഷനുകള്‍ കാണാം. ഇതില്‍ Dark തിരഞ്ഞെടുക്കുക.
  • ഉടന്‍ തന്നെ നിങ്ങളുടെ സ്‌ക്രീനിലെ പശ്ചാത്തലം കറുത്ത നിറത്തിലേക്ക് മാറും. 
  • കംപ്യൂട്ടറിലുടനീളം പിന്നീട് കറുത്ത പശ്ചാത്തലമാണ് ഉണ്ടാവുക. 
  • എന്നാല്‍ ചിലപ്പോള്‍ ആപ്ലിക്കേഷനുകളില്‍ പ്രത്യേകമായി ഡാര്‍ക്ക് മോഡ് ഓണ്‍ ചെയ്യേണ്ടതായി വരും. 
  • വിന്‍ഡോസ് 10 ആപ്പുകളുടെ പുതിയ പതിപ്പുകളില്‍ പലതിലും ഡാര്‍ക്ക് മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.