അധികം വൈകാതെ ഭൂമിയില്‍നിന്ന് നോക്കിയാല്‍ ഒരു സൂപ്പര്‍ നോവ (നക്ഷത്ര വിസ്‌ഫോടനം)കൂടി കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍നിന്ന് 10,000 പ്രകാശവര്‍ഷങ്ങള്‍ക്കകലെ, അടുത്തുള്ള നക്ഷത്രത്തെ ആര്‍ത്തിയോടെ തിന്നു കൊണ്ടിരിക്കുന്ന വി സാഗിറ്റേ എന്ന വെള്ളക്കുള്ളന്‍ നക്ഷത്രത്തിന്റെ അന്ത്യമാണ് ഇങ്ങ് ഭൂമിയില്‍ പകല്‍ സമയത്തും ദൃശ്യമാകുക.

To advertise here,

12.3 മണിക്കൂറെടുത്ത് പരസ്പരം പരിക്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളാണ് വി സാഗിറ്റേയും സഹനക്ഷത്രവും. ഇതില്‍ ഒരു നക്ഷ ത്രം മറ്റൊന്നിന്റെ ദ്രവ്യത്തെ ഭക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു. ഈ പഠനം ജേണല്‍ മന്തി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയിലുള്ള അതിശക്തമായ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് ഈ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള വാതകവലയം പഠിച്ചപ്പോഴാണ് വി സാഗിറ്റേക്ക് സഹന ക്ഷത്രത്തിന്റെ ദ്രവ്യം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് കണ്ടെത്തിയത്. ഇത് തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ത്തന്നെ നക്ഷത്രം പൊട്ടിത്തെറിക്കുമെന്നാണ് കണ്ടെത്തല്‍.