കുള്ളൻഗ്രഹമായ പ്ലൂട്ടോയെ കണ്ടെത്തിയത് എങ്ങനെയാണെന്നറിയാമോ? 'ബ്ലിങ്ക് കംപരേറ്റർ' (Blink Comparator) എന്നൊരു ഉപകരണമുപയോഗിച്ചാണത്. ആദ്യം ആകാശത്തിന്റെ ഒരുഭാഗത്തിന്റെ രണ്ട് ഫോട്ടോ വ്യത്യസ്ത സമയങ്ങളിലായി എടുക്കും. എന്നിട്ട് ബ്ലിങ്ക് കംപരേറ്ററിന്റെ സഹായത്തോടെ ഈ രണ്ട് ചിത്രവും അതിവേഗം മാറിമാറി കാണും. രണ്ട് ചിത്രത്തിലും നക്ഷത്രങ്ങൾ ഒരേ സ്ഥലത്തായതുകൊണ്ട് അവയ്ക്ക് വ്യത്യാസമൊന്നും തോന്നില്ല. പക്ഷേ, ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളുമൊക്കെ വേറിട്ടു സഞ്ചരിക്കുന്നതുകൊണ്ട് ചിത്രങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോൾ സ്‌ക്രീനിൽ അവയും ചാടിക്കൊണ്ടിരിക്കും, ആനിമേഷൻപോലെ. അങ്ങനെ, ആകാശത്ത് ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ എളുപ്പം കണ്ടെത്താം.
ഈ തത്വം നമുക്കും ഉപയോഗിക്കാം. രണ്ട് ഫോട്ടോയോ ഡോക്യുമെന്റോ ഒക്കെ താരതമ്യം ചെയ്യണമെങ്കിൽ അവയോരോന്നും കംപ്യൂട്ടറിൽ ഫുൾ സ്‌ക്രീനിൽ തുറന്നിട്ടശേഷം രണ്ടിന്റെയും വിൻഡോ മാറിമാറി സ്‌ക്രീനിൽ വരുത്തിയാൽ മതി. ഇമേജ് വ്യൂവറിൽ തുറന്ന ഫോട്ടോകൾക്ക് ആരോ കീകൾ ഉപയോഗിക്കാം. ബ്രൗസറിലെ രണ്ട് ടാബിൽ ചാടിക്കളിക്കാൻ Ctrl + Page Up, Ctrl + Page Down എന്നീ ഷോർട്ട്കട്ടുകളുണ്ട്. സാമ്യം കണ്ടെത്താനും വ്യത്യാസം കണ്ടെത്താനും നമ്മുടെതന്നെ രണ്ട് ഡിസൈനിൽ ഏതിനാണ് കൂടുതൽ ഭംഗി എന്ന് തീരുമാനിക്കാനുമെല്ലാം ഇതുപയോഗിക്കാം.
Content Highlights: Pluto was discovered using a device called a blink comparator.
Published: 30 Sept 2026, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented