
കേപ്കനാവറല്‍: ബഹിരാകാശത്ത് വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒരുമിച്ച് ആദ്യമായി ബഹിരാകാശത്ത് നടന്നിരുന്നു. ഇതോടെയാണ് പുതിയ റെക്കോര്‍ഡ് നേടിയത്.
അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത കഴിഞ്ഞദിവസം ബഹിരാകാശത്ത് നടന്നത്. ഇതോടെ ആകെ നടത്തം 62 മണിക്കൂര്‍ ആറുമിനിറ്റായി. 2017-ല്‍ നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സുനിത വില്യംസ് മറികടന്നത്. 60 മണിക്കൂര്‍ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്സണിന്റെ റെക്കോര്‍ഡ് സമയം. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത നേട്ടം സ്വന്തമാക്കിയത്.
നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനായിരുന്നു നടത്തം. ബഹിരാകാശ നിലയത്തിലെത്തിയശേഷം ആദ്യമായാണ് വില്‍മോര്‍ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ കമാന്‍ഡര്‍ കൂടിയായ സുനിത രണ്ടാഴ്ചമുന്പ് മറ്റൊരു ബഹിരാകാശ സഞ്ചാരിക്കൊപ്പം ബഹിരാകാശത്ത് നടന്നിരുന്നു. 2024 ജൂണില്‍ പത്തുദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവരെ എത്രയുംവേഗം തിരികെയെത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്പെയ്സ് എക്സ് സി.ഇ.ഒ. ഇലോണ്‍ മസ്കും പറഞ്ഞിട്ടുണ്ട്.
Content Highlights: Sunita Williams sets a new record for the longest cumulative spacewalk time by a woman
Published: 31 Jan 2025, 09:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented