ഫ്‌ളോറിഡ: ബഹിരാകാശത്തെ ഒമ്പത് മാസത്തെ അനിശ്ചിത്വത്തിനൊടുവില്‍ ഭൂമിയിലെത്തിയ സുനിതാ വില്യംസിനെ കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. സാധാരണയൊരു യാത്ര കഴിഞ്ഞെത്തുന്നത് പോലെയല്ല ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലെത്തിയാലുള്ള അവസ്ഥ. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും.
ഫ്‌ലോറിഡയുടെ തീരക്കടലില്‍ ഡ്രാഗണ്‍ പേടകത്തില്‍ സ്പ്‌ളാഷ് ലാന്‍ഡ് ചെയ്യുന്ന സുനിതയെയും വില്‍മോറിനെയും ക്രൂ-9ലെ രണ്ടംഗങ്ങളെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോവുക. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും.
ബഹിരാകാശത്തുതങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. എല്ലുകള്‍ക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തില്‍ കല്ല്, അണുബാധ (ബഹിരാകാശജീവിതം യാത്രികരുടെ പ്രതിരോധശേഷി കുറയ്ക്കും), മാനസികസമ്മര്‍ദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്‌നം, ബേബിഫീറ്റ് (പാദത്തിന്റെ അടിവശത്തെ ചര്‍മം നേര്‍ത്തുപോകുന്നത്) തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും.
നീല്‍ ആംസ്ട്രോങ്ങും ടീമും ചന്ദ്രനില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ വീല്‍ച്ചെയറിലായിരുന്നു തിരിച്ചു ഭൂമിയിലേക്കിറക്കിയത്. സ്പെയ്സ് സ്റ്റേഷനില്‍നിന്ന് തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെയും വീല്‍ച്ചെയര്‍ ഉപയോഗിച്ചുതന്നെയാണ് തിരിച്ച് താഴെ ഇറക്കുന്നത്. സീറോ ഗ്രാവിറ്റിയില്‍ നിന്ന് പെട്ടെന്ന് ഭൂമിയിലേക്ക് എത്തുമ്പോള്‍ ശരീരത്തിന്റെ ഭാരം വഴങ്ങാന്‍ പറ്റാതെ ബാലന്‍സ് തെറ്റി വീഴുന്നത് കൊണ്ടാണിത്.
സീറോ ഗ്രാവിറ്റി, മൈക്രോ ഗ്രാവിറ്റി എന്നീ പ്രതിഭാസങ്ങള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, റേഡിയേഷന്‍ റിസ്‌ക് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മാറ്റിമറിക്കും. തങ്ങള്‍ക്ക് ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും പ്രയാസമായിരിക്കുമെന്ന് ബുച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: sunita williams returns to earth her health challenges have just begun
Published: 19 Mar 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented