ന്യൂയോര്‍ക്ക്: അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യതതേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുകയാണ് കെ2-18ബി എന്ന ഗ്രഹം. ഗ്രഹത്തില്‍ സൂക്ഷ്മജീവികളുണ്ടായിരിക്കാമെന്ന സൂചനയാണ് ബ്രിട്ടീഷ്-യുഎസ് ശാസ്ത്രജ്ഞരുടെ സംഘം മുന്നോട്ടുവെക്കുന്നത്.
ഇതുവരെ കണ്ടെത്തിയിട്ടുള്ള അന്യഗ്രഹങ്ങള്‍ക്കുസമാനമായ ഒന്നാണ് കെ2-18ബിയെങ്കിലും സൗരയൂഥത്തോട് അടുത്തുകിടക്കുന്നതിനാല്‍ അതിനെ സൂക്ഷ്മമായി പഠിക്കാനും നിരീക്ഷിക്കാനും കഴിയുമെന്നത് വാസയോഗ്യമാണോ എന്നുകണ്ടെത്തുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ജീവന്റെ തുടിപ്പുള്ള, ചൂടുസമുദ്രത്താല്‍ നിറഞ്ഞിരിക്കുന്ന ഗ്രഹമാണ് കെ2-18ബിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. നിക്ക് മധുസൂധന്‍ പറഞ്ഞു.
സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനോട് അടുത്തുള്ള പാറക്കൂട്ടവും ലോഹങ്ങളും നിറഞ്ഞ ഗ്രഹങ്ങളെക്കാള്‍ വലുതായ കെ2-18ബി പോലുള്ള ഗ്രഹങ്ങള്‍ ഉപനെപ്റ്റിയൂണുകള്‍ (സബ് നെപ്റ്റിയൂണ്‍സ്) എന്നാണറിയപ്പെടുന്നത്. ഇവ സൗരയൂഥത്തിലെ വാതകഭീമന്മാരെന്നറിയപ്പെടുന്ന നെപ്റ്റിയൂണ്‍പോലുള്ള ഗ്രഹങ്ങളെക്കാള്‍ ചെറുതാണ്. അതിനാലാണ് ഈ പേരുവീണത്.
2021-ല്‍ ഡോ. നിക്ക് മധുസൂധനും സംഘവും ഉപനെപ്റ്റിയൂണുകളെന്നു വിളിക്കുന്ന ഗ്രഹങ്ങള്‍ ചൂടുള്ള സമുദ്രങ്ങളാല്‍ മൂടിക്കിടക്കുകയാണെന്നും അവയുടെ അന്തരീക്ഷം ഹൈഡ്രജന്‍, മീഥെയ്ന്‍, കാര്‍ബണ്‍ സംയുക്തങ്ങള്‍ എന്നിവയാല്‍ പൊതിഞ്ഞിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇത്തരം ഗ്രഹങ്ങളെ പരാമര്‍ശിക്കാന്‍ ഹൈഡ്രജന്‍, ഓഷ്യന്‍ (സമുദ്രം) എന്നീ വാക്കുകളെ സംയോജിപ്പിച്ച് 'ഹൈസിയന്‍' (ഒ്യരലമി) എന്ന പുതിയ പദവും ഇവരുപയോഗിച്ചു. 2021-ല്‍ നാസ ജെയിംസ് വെബ് ദൂരദര്‍ശിനി അവതരിപ്പിച്ചതോടെയാണ് ഉപനെപ്റ്റിയൂണുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായത്.
കെ2-18ബിയില്‍ ഹൈസിയന്‍ ഉണ്ടാകാനുള്ള സാധ്യതയാണ് പഠിച്ച ഡോ. നിക്കും സംഘവും മുന്നോട്ടുവെക്കുന്നത്. സള്‍ഫര്‍, കാര്‍ബണ്‍, ഹൈഡ്രജന്‍ എന്നിവചേര്‍ന്ന സംയുക്തങ്ങളായ ഡൈമീഥൈല്‍ സള്‍ഫൈഡ്, ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് എന്നിവയുടെ സാന്നിധ്യം ഗ്രഹത്തിന്റെ വാസയോഗ്യസാധ്യത വര്‍ധിപ്പിക്കുന്നു. ആല്‍ഗകള്‍ ഉത്പാദിപ്പിക്കുന്ന ഈ വാതകങ്ങളാണ് കടലിന് സവിശേഷമായ മണം നല്‍കുന്നത്. ഭൂമിയില്‍ കാണപ്പെടുന്നതിനെക്കാള്‍ ആയിരം മടങ്ങ് ഡൈമീഥൈല്‍ സള്‍ഫൈഡ് കെ2-18ബിയുടെ അന്തരീക്ഷത്തില്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു.
Content Highlights: possible signs of life found on distant planet K2-18b say scientists
Published: 18 Apr 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented