ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഈ നിരീക്ഷണങ്ങള്‍ പ്രധാനമാണ്. ബഹിരാകാശ പേടകങ്ങള്‍ക്കും യാത്രികര്‍ക്കും ഉല്‍ക്കാപതനങ്ങള്‍ ഉയര്‍ത്തുന്ന അപകടസാധ്യത വിലയിരുത്താന്‍ ഇത് സഹായിക്കും.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ചന്ദ്രനില്‍ ഉല്‍ക്ക പതിക്കുന്നതിന്റെ അപൂര്‍വദൃശ്യം പുറത്ത്. ഒക്ടോബര്‍ 30-ന് രാത്രി നടന്ന ഉല്‍ക്കാപതനം ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയുന്ന തരത്തിലുള്ള സ്‌ഫോടനത്തിന് കാരണമായി എന്നാണ് പുറത്തുവരുന്ന വിവരം. അപൂര്‍വമായ ചാന്ദ്ര ഉല്‍ക്കാപതനത്തിന്റെ ദൃശ്യം അമച്വര്‍ ജ്യോതിശാസ്ത്രജ്ഞനായ ഡായിച്ചി ഫ്യൂജി വീഡിയോയില്‍ പകര്‍ത്തി എക്സില്‍ പങ്കുവെച്ചതോടെയാണ് പുറംലോകത്തെത്തുന്നത്.
ചന്ദ്രന് അന്തരീക്ഷമില്ലാത്തതിനാല്‍ ഭൂമിയില്‍നിന്ന് കാണുന്ന കൊള്ളിമീനുകള്‍ പോലെയുള്ള പ്രകാശരേഖകള്‍ ഉല്‍ക്കകള്‍ ഉണ്ടാക്കാറില്ല. പകരം അവ നേരിട്ട് ചന്ദ്രോപരിതലത്തില്‍ ഇടിക്കുകയും പ്രകാശ വിസ്‌ഫോടനം സൃഷ്ടിക്കുകയും പുതിയ ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഈ സമയത്ത് ഉന്നതിയിലെത്താറുള്ള സതേണ്‍ അല്ലെങ്കില്‍ നോര്‍ത്തേണ്‍ ടോറിഡ് ഉല്‍ക്കാവര്‍ഷങ്ങളുമായി ബന്ധപ്പെട്ടതായിരിക്കാം സംഭവം എന്നാണ് സമയവും സ്ഥലവും അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ വിലിരുത്തുന്നത്. ടോറിഡ് ഉല്‍ക്കകള്‍ സെക്കന്‍ഡില്‍ ഏകദേശം 27 കിലോമീറ്റര്‍ വേഗത്തിലാണ് പതിക്കുന്നത്. അത് ഏകദേശം മൂന്ന് മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തല്‍. ശക്തമായ പ്രകാശം ഏകദേശം 0.1 സെക്കന്‍ഡ് നീണ്ടുനിന്നിരുന്നു.
ചന്ദ്രന്‍ ബഹിരാകാശ അവശിഷ്ടങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ടെന്നും അത് അതിന്റെ ഉപരിതലത്തെ രൂപപ്പെടുത്തുന്നുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്ററില്‍ (LRO) നിന്നുള്ള ചിത്രങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവ പുതിയ ഗര്‍ത്തത്തിന്റെയും ചുറ്റുമുള്ള പ്രദേശത്തിന്റെയും വിശദമായ ദൃശ്യങ്ങള്‍ നല്‍കിയേക്കാം എന്നാണ് പ്രതീക്ഷ.
ചാന്ദ്ര ഉല്‍ക്കാപതനങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന വിവരശേഖരത്തില്‍ ഫ്യൂജിയുടെ വീഡിയോ ഒരു മുതല്‍ക്കൂട്ടാണ്. ഉല്‍ക്കാ പ്രവാഹങ്ങളെക്കുറിച്ചും ചന്ദ്രനില്‍ അവയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള ധാരണ മെച്ചപ്പെടുത്താന്‍ ഇവ സഹായകമാകും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഈ നിരീക്ഷണങ്ങള്‍ പ്രധാനമാണ്. ബഹിരാകാശ പേടകങ്ങള്‍ക്കും യാത്രികര്‍ക്കും ഉല്‍ക്കാപതനങ്ങള്‍ ഉയര്‍ത്തുന്ന അപകടസാധ്യത വിലയിരുത്താന്‍ ഇത് സഹായിക്കും.
Content Highlights: A massive meteor impact on the Moon on Oct 30, 2025, created a bright flash visible from Earth. Learn about the Taurid meteor shower connection and crater formation.
Published: 05 Nov 2025, 06:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented