
1,25,000 വര്‍ഷംമുന്‍പ് ഫാക്ടറികള്‍ നിലവിലുണ്ടായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? ആധുനികമനുഷ്യനല്ല ഈ ഫാക്ടറികളുടെ ഉപജ്ഞാതാക്കളെന്ന് പറഞ്ഞാലോ? 1,25,000 വര്‍ഷം മുന്‍പ്, ആധുനികമനുഷ്യന്‍ യൂറോപ്പില്‍ കാലുകുത്തുന്നതിനും കാലങ്ങള്‍ക്കുമുന്‍പ് നിയാണ്‍ഡര്‍താലുകള്‍ക്ക് സ്വന്തമായി 'കൊഴുപ്പുരുക്കുന്ന ഫാക്ടറികള്‍' ഉണ്ടായിരുന്നെന്നാണ് പുതിയ പഠനം പറയുന്നത്.
ജര്‍മനിയിലെ ന്യൂമാര്‍ക്ക് നോര്‍ഡില്‍നിന്നാണ് ഫാക്ടറിയുടെ തെളിവുകള്‍ ലഭിച്ചത്. ഇവിടെ മൃഗങ്ങളുടെ അസ്ഥികള്‍ വന്‍തോതില്‍ കല്ലുപകരണങ്ങളുപയോഗിച്ച് ഇടിച്ച് പൊട്ടിച്ചശേഷം കൊഴുപ്പുരുക്കി ശേഖരിച്ചിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഏകദേശം 172 മൃഗങ്ങളുടെ എല്ലുകള്‍, വേട്ടയാടിയ മൃഗങ്ങളെ ഒരുഭാഗത്തേക്ക് എത്തിച്ചിരുന്നതിന്റെ സൂചനകള്‍, കൊഴുപ്പുരുക്കാന്‍ തീയുപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന 'റാബിറ്റ് സ്റ്റാര്‍വേഷന്‍' എന്ന അവസ്ഥയെ ചെറുക്കാനും തണുപ്പുകാലത്തെ അതിജീവിക്കാനും നിയാണ്‍ഡര്‍താലുകളെ ഈ കൊഴുപ്പ് സഹായിച്ചിരുന്നു. ആധുനികമനുഷ്യനാകട്ടെ വെറും 28,000 വര്‍ഷംമുന്‍പുമാത്രമാണ് അസ്ഥികളില്‍നിന്ന് കൊഴുപ്പ് വേര്‍തിരിക്കാന്‍ പഠിച്ചത്. പഠനം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Discover evidence of Neanderthal `fat-rendering factories` dating back 125,000 years
Published: 07 Jul 2025, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented