പുതിയ ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. വ്യാഴാഴ്ച പുതിയ അഥീന ലാന്റര്‍ വിക്ഷേപിക്കും. ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ആദ്യമായി മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കപ്പെടും. ഇന്റൂയിറ്റീവ് മെഷീനിന്റെ ഐഎം-2 ദൗത്യത്തിന്റെ ഭാഗമായാണ് ഈ ദൗത്യം. നോക്കിയയുമായി ചേര്‍ന്നാണ് ചന്ദ്രനില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വിക്ഷേപണം. മാര്‍ച്ച് ആറിനാണ് പേടകം ചൊവ്വയില്‍ ഇറങ്ങുക.
നോക്കിയ വികസിപ്പിച്ച ലൂണാര്‍ സര്‍ഫേസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (എല്‍.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് അഥീന ലാന്ററില്‍ ചന്ദ്രനിലെത്തുക. ഭൂമിയില്‍ ഉപയോഗിക്കുന്ന അതേ സെല്ലുലാര്‍ സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തില്‍ കണക്ടിവിറ്റി എത്തിക്കുന്നതിനായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഈ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തില്‍ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കണ്ട്രോള് ആശയവിനിമയങ്ങള്‍ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും.

ഇന്റൂയിറ്റീവ് മെഷീന്‍സിന്റെ മൈക്രോ നോവ ഹോപ്പര്‍, ലൂണാര്‍ ഔട്ട്പോസ്റ്റിന്റെ മൊബൈല്‍ ഓട്ടോണമസ് പ്രോസ്പെക്ടിങ് പ്ലാറ്റ്ഫോം (മാപ്പ്) റോവര്‍ എന്നീ രണ്ട് വാഹനങ്ങളാണ് അഥീന ലാന്ററില്‍ പര്യവേക്ഷണങ്ങള്‍ക്കായി ചന്ദ്രനിലെത്തുക.
നോക്കിയയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെയാണ് ഇത് ലാന്ററുമായി വിവരവിനിമയം നടത്തുക.
മൊബൈല്‍ നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിനൊപ്പം നാസയുടെ പോളാര്‍ റിസോഴ്സസ് ഐസ് മൈനിങ് എക്സ്പിരിമെന്റ്-1 (പ്രൈം-1) പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമായി നടത്തും. ചന്ദ്രോപരിതലത്തില്‍ ദ്വാരമുണ്ടാക്കി സാമ്പിൾ ശേഖരിക്കുകയും സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് വിശകലനം ചെയ്യുകയും ചെയ്യും.
ബഹിരാകാശത്തെ ആശയവിനിമയ രംഗത്തെ നാഴികക്കല്ലാകുന്ന നേട്ടമായാണ് ശാസ്ത്രലോകം ഈ ദൗത്യത്തെ കാണുന്നത്. ആര്‍ട്ടെമിസ് ഉള്‍പ്പടെ ചന്ദ്രനിലെ മനുഷ്യരുടെ സ്ഥിരവാസം ലക്ഷ്യമിട്ടുള്ള ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്ക് ഇത് നേട്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: NASA launches Athena mission with Nokia`s mobile network on the Moon
Published: 26 Feb 2025, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented