അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ വായുച്ചോര്‍ച്ച തടയാന്‍ നാസ ശ്രമം തുടരുന്നു. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് നിര്‍മിച്ച് പരിപാലിക്കുന്ന റഷ്യന്‍ ഓര്‍ബിറ്റല്‍ സെഗ്മെന്റിലെ ചോര്‍ച്ച തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തുടരുന്നത്. അതേസമയം, ചോര്‍ച്ചയുടെ തോത് താരതമ്യേന കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നാസ വ്യക്തമാക്കുന്നു.

To advertise here,

2019-ലാണ് ആദ്യമായി പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. 2024 ഏപ്രിലോടെ ദിവസം 1.7 കിലോഗ്രാം എന്ന നിലവരെ ചോര്‍ച്ച വര്‍ധിച്ചിരുന്നു. എന്നാല്‍, സമീപകാലത്തുനടന്ന അറ്റക്കുറ്റപ്പണികളിലൂടെ ചോര്‍ച്ച മൂന്നിലൊന്നായി കുറച്ചുവെന്നാണ് നാസ അവകാശപ്പെടുന്നത്. ചോര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വായുചോര്‍ച്ചകള്‍ക്കുപുറമേ വേറേയും വെല്ലുവിളികള്‍ അന്താരാഷ്ട്ര ബഹിരാകാശനിലയവും നേരിടുന്നുണ്ട്. 2028- 30ഓടെ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചോര്‍ച്ച തടയാനുള്ള ശ്രമം നാസയും റഷ്യയും തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.