സസ്യകലകളിലെ സൂക്ഷ്മാണുക്കളുടെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നതിലൂടെ ഗവേഷകര്‍ക്ക് ധാതു പര്യവേക്ഷണത്തിന്റെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കും.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
സ്വര്‍ണം മരത്തില്‍ കായ്ക്കില്ല. എന്നാല്‍ പ്രകൃതി ഏകദേശം അതിനടുത്തുവരെ എത്തി എന്നാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള പഠനം സൂചിപ്പിക്കുന്നത്. വടക്കന്‍ ഫിന്‍ലന്‍ഡിലെ നോര്‍വേ സ്പ്രൂസ് മരങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ മരത്തിന്റെ സൂചികള്‍പോലെയുള്ള ഭാഗങ്ങളില്‍ സ്വര്‍ണത്തിന്റെ നാനോകണികകള്‍ കണ്ടെത്തി. സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണെന്ന് ഈ കണികകള്‍ രൂപപ്പെടുന്നതെന്ന് കരുതപ്പെടുന്നു.
മണ്ണില്‍ ലയിച്ചുചേര്‍ന്ന സ്വര്‍ണത്തെ പ്രത്യേകതരം ബാക്ടീരിയകള്‍ക്ക് മരത്തിലെ സൂചികള്‍ പോലെയുള്ള ഭാഗത്ത് ഖരരൂപത്തിലുള്ള കണികകളാക്കി മാറ്റാന്‍ കഴിഞ്ഞേക്കും എന്നാണ് ഔലു സര്‍വകലാശാലയും ഫിന്‍ലന്‍ഡിലെ ജിയോളജിക്കല്‍ സര്‍വേയും ചേര്‍ന്ന് നടത്തിയ ഈ പഠനം വ്യക്തമാക്കുന്നത്. ഈ കണ്ടെത്തല്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ സ്വര്‍ണ പര്യവേക്ഷണത്തിന് പുതിയ സാധ്യതകള്‍ തുറന്നേക്കും.
നോര്‍വേ സ്പ്രൂസ് മരങ്ങള്‍ അവയുടെ ഇലകളിലെയും സൂചികളിലെയും രാസപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന വിവിധയിനം സൂക്ഷ്മാണുക്കള്‍ക്കളുടെ ആവാസകേന്ദ്രമാണ്. P3OB-42, ക്യൂട്ടിബാക്ടീരിയം, കോറിനെബാക്ടീരിയം തുടങ്ങിയ ചില ബാക്ടീരിയ വിഭാഗങ്ങള്‍ സ്വര്‍ണ നാനോകണികകള്‍ അടങ്ങിയ സൂചികളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് ഡിഎന്‍എ സീക്വന്‍സിംഗ് വെളിപ്പെടുത്തി.
മണ്ണിലെ സ്വര്‍ണം ലയിച്ച രൂപത്തില്‍ വെള്ളത്തിലൂടെ സഞ്ചരിച്ച് സസ്യങ്ങളുടെ വേരുകളില്‍ പ്രവേശിക്കുകയും മുകളിലേക്ക് ഇലകളിലേക്കും സൂചികളിലേക്കും എത്തുകയും ചെയ്യുന്നു. ഇതോടെ സൂക്ഷ്മാണുക്കള്‍ രൂപപ്പെടുത്തിയ പരിസ്ഥിതി സ്വര്‍ണം ഖരകണികകളായി അടിഞ്ഞുകൂടാന്‍ പ്രേരിപ്പിക്കുന്നു. എല്ലാ മരങ്ങളിലും സ്വര്‍ണ്ണം അടങ്ങിയിരുന്നില്ല. ജലപാതകള്‍, സൂചികളിലെ സൂക്ഷ്മാണു സമൂഹം, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഈ പ്രക്രിയയില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
പരമ്പരാഗതമായി സ്വര്‍ണ പര്യവേക്ഷണം ഡ്രില്ലിങ്ങിനെയും ഭൗമരസതന്ത്ര സര്‍വേകളെയും ആശ്രയിച്ചാണ് നടത്തുന്നത്. സസ്യാധിഷ്ഠിത സ്‌ക്രീനിംഗ് രീതികള്‍ വികസിപ്പിക്കാന്‍ പുതിയ കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ സഹായിച്ചേക്കും. ഇത് അനാവശ്യമായ ഡ്രില്ലിങ്ങും പാരിസ്ഥിതിക ആഘാതവും കുറയ്ക്കും. സസ്യകലകളിലെ സൂക്ഷ്മാണുക്കളുടെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നതിലൂടെ ഗവേഷകര്‍ക്ക് ധാതു പര്യവേക്ഷണത്തിന്റെ കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ കഴിഞ്ഞേക്കും.
Content Highlights: Groundbreaking Finnish study reveals microbes in Norway spruce needles create gold nanoparticles. Opens doors for greener, plant-based gold exploration and metal recovery.
Published: 13 Oct 2025, 08:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented