തിമിംഗില കോശങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ജനിതക മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ കണ്ടെത്തല്‍ കൂടുതല്‍ വിശദമായി പരിശോധിക്കാന്‍ ശാസ്ത്രജ്ഞര്‍ തിമിംഗലങ്ങളിലെ CIRBP പ്രോട്ടീന്‍ മനുഷ്യ കോശങ്ങളിലേക്കും ഈച്ചകളിലേക്കും അവതരിപ്പിച്ചു.

മനുഷ്യർക്ക് ഭാവിയിൽ 200 വർഷം വരെയെങ്കിലും ജീവിക്കാൻ സാധിച്ചേക്കും. ദീർഘായുസിന്റെ രഹസ്യം ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ജീവികളിൽ ഒന്നായ തിമിംഗിലങ്ങളിൽ ഒളിഞ്ഞിരിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഏകദേശം രണ്ട് നൂറ്റാണ്ട് കാലം ജീവിക്കുന്ന ബോഹെഡ് തിമിംഗിലത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ അവയുടെ ശ്രദ്ധേയമായ ദീർഘായുസ്സും രോഗപ്രതിരോധ ശേഷിയും വിശദീകരിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ റോച്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.
തിമിംഗിലങ്ങൾ CIRBP എന്നറിയപ്പെടുന്ന ഡിഎൻഎ റിപ്പയർ പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ ഉത്പാദിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തിയതായി നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ അവകാശപ്പെടുന്നു. മനുഷ്യരിൽ പ്രായമാകൽ, കാൻസർ, മറ്റ് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഡബിൾ-സ്ട്രാൻഡ് ഡിഎൻഎ ബ്രേക്ക്‌സ് എന്നറിയപ്പെടുന്ന ഗുരുതരമായ ജനിതക നാശത്തെ ഈ പ്രോട്ടീൻ പരിഹരിക്കാൻ സഹായിക്കുന്നു. ഈ പ്രോട്ടീൻ മറ്റ് സസ്തനികളിൽ ഉള്ളതിനെക്കാൾ ഏകദേശം 100 മടങ്ങ് അധികം ബോഹെഡ് തിമിംഗലങ്ങളിൽ കാണപ്പെടുന്നു എന്നാണ് വെരാ ഗോർബുനോവ, ആൻഡ്രി സെലുവാനോവ് എന്നിവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ഇത്രയും വലിയൊരു ജീവി കോടിക്കണക്കിന് കോശങ്ങളുണ്ടായിട്ടും വളരെക്കാലം കാൻസർ ബാധിക്കാതെ എങ്ങനെ ജീവിക്കുന്നു എന്നത് ഈ കണ്ടെത്തലിലൂടെ വിശദീകരിക്കാൻ കഴിഞ്ഞേക്കും. തിമിംഗില കോശങ്ങളിൽ കാൻസറിന് കാരണമാകുന്ന ജനിതക മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ കണ്ടെത്തൽ കൂടുതൽ വിശദമായി പരിശോധിക്കാൻ ശാസ്ത്രജ്ഞർ തിമിംഗലങ്ങളിലെ CIRBP പ്രോട്ടീൻ മനുഷ്യ കോശങ്ങളിലേക്കും ഈച്ചകളിലേക്കും അവതരിപ്പിച്ചു. ഫലങ്ങളിൽ ഡിഎൻഎ റിപ്പയർ മെച്ചപ്പെട്ടതായി കാണിക്കുകയും ഈച്ചകളുടെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്തു.
തണുത്ത താപനില കോശങ്ങളിൽ CIRBP യുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. മനുഷ്യരിൽ പരിസ്ഥിതി അല്ലെങ്കിൽ ജീവിതശൈലി ഘടകങ്ങൾ പ്രോട്ടീനെ സ്വാധീനിക്കുമോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ കണ്ടെത്തൽ. ഇവ ആദ്യഘട്ടത്തിലുള്ളതാണെന്നും പ്രായോഗിക സാധ്യതകൾ ആരായുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. എങ്കിലും, തിമിംഗിലങ്ങളുടെ ജീവശാസ്ത്രം മനസ്സിലാക്കുന്നത് മനുഷ്യർക്ക് പ്രായമാകുന്നത് മന്ദഗതിയിലാക്കാനും കാൻസർ സാധ്യത കുറയ്ക്കാനും നിലവിലെ പരിധിക്കപ്പുറം ആയുസ്സ് വർധിപ്പിക്കാനും സഹായിക്കുമെന്ന പുതിയ പ്രതീക്ഷ നൽകുന്നതാണ് ഈ പഠനം.
Content Highlights: Bowhead whales live up to 200 years due to high levels of CIRBP protein., CIRBP protein effectively repairs double-strand DNA breaks., Peto's Paradox explains why large, long-lived animals resist cancer., Initial experiments on human cells and fruit flies showed improved DNA repair., Findings suggest potential future medical applications for slowing human aging.
Published: 11 Mar 2026, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented