പുതിയ മരുന്നുകളുടെ കണ്ടെത്തലിനും രൂപകല്പ്പനയ്ക്കും AI ഉപയോഗിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗൂഗിളിന്റെ പിന്തുണയുള്ള കമ്പനിയാണ് ഹസാബിസ് സഹസ്ഥാപകനായ ഐസോമോര്ഫിക് ലബോറട്ടറീസ്.

നിർമിതബുദ്ധി(എഐ) യുടെ സ്വാധീനം വ്യാപകമായ തൊഴിൽ നഷ്ടത്തിന് ഇടയാക്കുമോ എന്ന ആശങ്കകൾക്കിടെ മറ്റൊരു തരത്തിലുള്ള അഭിപ്രായ പ്രകടനവുമായി ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് നിർമ്മിതബുദ്ധിയുടെ (AI) ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മരുന്ന് കണ്ടെത്തൽ വേഗത്തിലാക്കാൻ എഐ ഇപ്പോൾതന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി.
താൻ സഹസ്ഥാപകനായ ഐസോമോർഫിക് ലബോറട്ടറീസിൽ പുതിയ മരുന്നുകൾ വികസിപ്പിക്കുന്ന രീതി മാറ്റാൻ എഐക്ക് ഇതിനോടകം സാധിച്ചിട്ടുണ്ടെന്ന് ഹാസാബിസ് പറഞ്ഞു. 'ഒരു ബയോടെക് സ്റ്റാർട്ടപ്പിന് അവരുടെ മുഴുവൻ പ്രവർത്തന കാലയളവിൽ ഒന്നോ രണ്ടോ മരുന്നുകൾ മാത്രമേ വികസിപ്പിക്കാൻ കഴിയൂ. എന്നാൽ ഒരു പുതിയ സംവിധാനം രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. ഒരുപക്ഷേ ഓരോ വർഷവും ഡസൻ കണക്കിന് മരുന്നുകൾ കണ്ടെത്താൻ അതിലൂടെ സാധിച്ചേക്കും.
അതൊരു ഭ്രാന്തമായ ആശയമായി ഇപ്പോൾ തോന്നിയേക്കാം. പക്ഷേ വരുന്ന 10 മുതൽ 20 വരെ വർഷത്തിനുള്ളിൽ എല്ലാ രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ കഴിഞ്ഞേക്കും. ഗവേഷണ പ്രവർത്തനങ്ങളിൽനിന്ന് മരുന്ന് വികസനത്തിലേക്ക് നീങ്ങുന്നതിന്റെ വേഗം വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ഹാസാബിസ് പറഞ്ഞു. തൊഴിൽ, ഓട്ടോമേഷൻ എന്നിവയിൽ എഐ വരുത്താനിടയുള്ള സ്വാധീനത്തെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്കിടയിലാണ് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമർശങ്ങൾ ശ്രദ്ധനേടുന്നത്.
പുതിയ മരുന്നുകളുടെ കണ്ടെത്തലിനും രൂപകൽപ്പനയ്ക്കും AI ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗൂഗിളിന്റെ പിന്തുണയുള്ള കമ്പനിയാണ് ഹസാബിസ് സഹസ്ഥാപകനായ ഐസോമോർഫിക് ലബോറട്ടറീസ്.
Content Highlights: Google DeepMind CEO Demis Hassabis reveals AI`s transformative potential in healthcare, speeding drug discovery and aiming to cure all diseases.
Published: 16 Feb 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented