രു ഭീമൻ തമോഗർത്തം കറങ്ങിക്കറങ്ങി വേറൊരു തമോഗർത്തത്തിനടുത്തെത്തിയാൽ എന്താകും? സൂര്യനെക്കാൾ 265 മടങ്ങ് വലുപ്പമുള്ള ‘ഇമ്മിണി ബല്യൊരു’ തമോഗർത്തമാകും. പ്രപഞ്ചത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ തമോഗർത്ത ലയനം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

To advertise here,

ഭൂമിയിൽനിന്ന് 1000 കോടി പ്രകാശവർഷം അകലെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യനെക്കാൾ 103, 137 മടങ്ങുവീതം വലുപ്പമുള്ള രണ്ട് തമോഗർത്തങ്ങൾകൂടിച്ചേർന്നാണ് ഈ ഭീമന്റെ ജനനം. ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്‌സർവേറ്ററിയിലെ ഗുരുത്വാകർഷണ തരംഗ ഡിറ്റെക്ടറുകളാണ് പ്രതിഭാസത്തിന്റെ തെളിവുകൾ കണ്ടെത്തിയത്.

പ്രപഞ്ചത്തിലെ ഏറ്റവും കലുഷിതമായ പ്രതിഭാസങ്ങളിലൊന്നാണിത്. ഇതിനുമുൻപ് മനുഷ്യൻ നിരീക്ഷിച്ച ഏറ്റവും വലിയ തമോഗർത്തലയനം രൂപംകൊടുത്തത് സൂര്യനെക്കാൾ 140 മടങ്ങ് വലുപ്പമുള്ള തമോഗർത്തത്തിനായിരുന്നു.

ഭീമൻ തമോഗർത്തങ്ങളുടെ രൂപവത്‌കരണത്തെ സംബന്ധിച്ച് നിലനിൽക്കുന്ന എല്ലാ സിദ്ധാന്തങ്ങളെയും തിരുത്തിക്കുറിക്കാൻ ശേഷിയുള്ളതാണ് ഈ കണ്ടുപിടിത്തമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.