അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞിരുന്ന ഭൂപ്രകൃതിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിലെ മറ്റ് പ്രദേശങ്ങളിലേതുപോലെ മലകളും താഴ്വാരങ്ങളും സമതലങ്ങളും കിലോമീറ്ററുകൾ കനമുള്ള അന്റാർട്ടിക്കൻ മഞ്ഞുകട്ടകൾക്കടിയിൽ ഒളിഞ്ഞുകിടപ്പുണ്ടെങ്കിലോ? അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയെപ്പറ്റി അറിയുന്നതിനെക്കാൾ ബുധന്റെ ഭൂപ്രകൃതിയെപ്പറ്റി മനുഷ്യർക്കറിയാമത്രേ. ഈ അവസ്ഥയ്‌ക്കൊരു മാറ്റമുണ്ടായിരിക്കയാണ്.

To advertise here,

അന്റാർട്ടിക്കൻ മഞ്ഞുകട്ടകൾക്കടിയിൽ മറഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയെ തിരിച്ചറിയാൻ ഒരു നൂതനമാർഗവുമായി എത്തിയിരിക്കയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയുടെ മഞ്ഞുപാളികളെക്കുറിച്ച് ലഭ്യമായ ഉപഗ്രഹഡേറ്റയും മഞ്ഞുപാളികൾ വ്യത്യസ്ത ഭൂപ്രകൃതിക്കുമുകളിലൂടെ നീങ്ങുന്നവിധവും ഒരുമിപ്പിച്ചാണ് ഗവേഷകർ ഭൂപടം തയ്യാറാക്കിയത്. പുതിയ ഭൂപടം പ്രകാരം ആൽപൈൻ താഴ്വരകൾ, ആഴമുള്ള കിടങ്ങുകൾ, അതിവേഗമൊഴുകുന്ന മഞ്ഞുനദികളുടെ ഫലമായുണ്ടായ താഴ്വരകൾ തുടങ്ങി മുൻപ് കരുതിയിരുന്നതിനെക്കാൾ വൈവിധ്യമാർന്ന ഭൂപ്രദേശമാണ് അന്റാർട്ടിക്കയുടേത്.

ദി ഐസ് ഫ്‌ളോ പട്ടബേഷൻ അനാലിസിസ് എന്നാണ് പുതിയ രീതിയുടെ പേര്. ആഗോളതാപനംമൂലം അന്റാർട്ടിക്കയ്ക്കുണ്ടാകുന്ന മാറ്റം കൃത്യതയോടെ പ്രവചിക്കാൻ ഇത് സഹായിക്കുമെന്ന് കരുതുന്നു. 'ദി ജേണൽ സയൻസി'ൽ പഠനം പ്രസിദ്ധീകരിച്ചു.