ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എത്യോപ്യന്‍ മരുഭൂമിയില്‍ ഒരു വലിയ ഗര്‍ത്തമുണ്ട്. 'ദി ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് സിസ്റ്റം' എന്നറിയപ്പെടുന്ന ഈ ഗര്‍ത്തം സാവധാനം ആഫ്രിക്കന്‍ഭൂഖണ്ഡത്തെ രണ്ടായി പിളര്‍ത്തുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പതിയെ, ഇവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടുമെത്രേ. 50 ലക്ഷംമുതല്‍ ഒരുകോടി വര്‍ഷത്തിനപ്പുറം ഭൂമിസ്ഥിതിതന്നെ മാറാന്‍ ഈ പ്രതിഭാസം കാരണമാകും.
2005-ലാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് സിസ്റ്റത്തെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍, രണ്ടുകോടി വര്‍ഷത്തിലധികമായി ഇത് രൂപപ്പെട്ടിട്ടെന്നാണ് അനുമാനം. ഭൂമിക്കടിയിലെ ടെറ്റോണിക് പ്ലേറ്റുകളായ സോമാലിപ്ലേറ്റും ന്യൂബിയന്‍ പ്ലേറ്റും തമ്മില്‍ പതിയെ അകന്നുപോകുന്നതിനനുസരിച്ച് ഈ ഗര്‍ത്തത്തിന്റെ ആഴവും വീതിയും കൂടിവരുകയാണ്. അകലുകയെന്നാല്‍ വര്‍ഷത്തില്‍ കുറച്ച് മില്ലീമീറ്ററുകള്‍ മാത്രമാണ് കേട്ടോ.
വര്‍ഷങ്ങള്‍ക്കപ്പുറം ഈ വിടവില്‍ ഏഡന്‍ ഉള്‍ക്കടലും ചെങ്കടലും വന്നുനിറയുന്നതോടെ ഭൂമിയില്‍ ആറാമതൊരു സമുദ്രംകൂടി രൂപപ്പെടും. നമ്മുടെ ജൈവവൈവിധ്യത്തെമുതല്‍ കാലാവസ്ഥയെവരെ ഗുരുതരമായി ബാധിക്കുന്ന പ്രതിഭാസമാണ് ഈ വന്‍കരകളുടെ വേര്‍പെടല്‍.
Content Highlights: africa is splitting a new ocean forming in africa?
Published: 14 Jan 2025, 08:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented