കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമാണെങ്കിലും സമീപകാലത്താണ് സോഹോ മെയില്‍ എന്ന ഇമെയില്‍ സേവനം ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. തദ്ദേശീയ ഡിജിറ്റല്‍ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ അതിന് ഗുണകരമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്‍ വികസിപ്പിച്ച ഇമെയില്‍ സേവനമാണ് സോഹോ മെയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്റെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ സോഹോ മെയിലിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്ലാറ്റ്‌ഫോം ചര്‍ച്ചയായി തുടങ്ങിയത്.

To advertise here,

അമിത്ഷായ്ക്ക് പിന്നാലെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചത് സോഹോയുടെ ടൂളുകള്‍ ഉപയോഗിച്ചാണ്. ആരോഗ്യമന്ത്രി ജെപി നഡ്ഡയും സോഹോ മെയിലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ആഗോള തലത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമാണ് ഗൂഗിളിന്റെ ജിമെയില്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിച്ച് തുടങ്ങിയ കാലം മുതല്‍ ഇന്ത്യക്കാര്‍ക്ക് സുപരിചതവും വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത പ്ലാറ്റ്‌ഫോം. ജിമെയിലാണോ സോഹോ മെയിലാണോ മികച്ചത് ? ഫീച്ചറുകള്‍ പരിശോധിക്കാം

 

സോഹോ മെയില്‍

  • പ്രൊഡക്ടിവിറ്റി സ്യൂട്ട്: കലണ്ടര്‍, ടാസ്‌കുകള്‍, നോട്ടുകള്‍, കോണ്‍ടാക്ടുകള്‍, ബുക്ക്മാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര വര്‍ക്ക്സ്പേസ് ഒരുക്കിയിട്ടുണ്ട്.
  • വലിയ അറ്റാച്ച്മെന്റ് പരിധി: ഒരു ഇമെയിലിന് 1ജിബി വരെ അറ്റാച്ച്മെന്റ് അനുവദിക്കുന്നു; വലുപ്പം കൂടിയ ഫയലുകള്‍ ഓട്ടോമാറ്റിക്കായി ഷെയര്‍ ചെയ്യാവുന്ന ലിങ്കുകളാക്കി മാറ്റുന്നു.
  • ഇമെയില്‍ റീകോള്‍: അയച്ച ഇമെയിലുകള്‍, അയച്ച ശേഷം പിന്‍വലിക്കാം; റീസീവര്‍ക്ക് റീകോള്‍ ചെയ്തതിനെക്കുറിച്ച് അറിയിപ്പ് ലഭിക്കും.
  • കോളാബറേഷന്‍ ടൂളുകള്‍: സോഹോ സ്ട്രീംസ് വഴി സഹപ്രവര്‍ത്തകരെ ടാഗ് ചെയ്യാം, പോസ്റ്റുകളില്‍ കമന്റ് ചെയ്യാം.
  • എഐ അസിസ്റ്റന്റ് (സിയ): ഓപ്പണ്‍ എഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഐ ബോട്ട് ആണിത്. ഇമെയില്‍ ത്രെഡുകള്‍ സംഗ്രഹിക്കുക, ഇമെയിലുകള്‍ ഡ്രാഫ്റ്റ് ചെയ്യുക, ഇമെയിലുകളുടെ ടോണ്‍ റിസീവര്‍ക്കനുസരിച്ച് (ഔപചാരികം അല്ലെങ്കില്‍ കാഷ്വല്‍) ക്രമീകരിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ഇതിനാവും.
  • പ്രൈവസി ഫോക്കസ്: എഐ, ഡാറ്റ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ ഉപയോക്തൃ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നു.

ജിമെയില്‍ ഫീച്ചറുകള്‍

  • ഗൂഗിള്‍ ഇക്കോസിസ്റ്റം: ഗൂഗിള്‍ ഡ്രൈവ്, കലണ്ടര്‍, കോണ്‍ടാക്ടുകള്‍, ഉള്‍പടെയുള്ള ഗൂഗിള്‍ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കും.
  • അറ്റാച്ച്മെന്റ് പരിധി: ഒരു ഇമെയിലിന് 25എംബി വരെയാണ് അറ്റാച്ച്മെന്റ്. സോഹോയില്‍ 1ജിബിയാണ് വലിയ ഫയലുകള്‍ക്ക് ഗൂഗിള്‍ ഡ്രൈവുമായി ബന്ധിപ്പിക്കാം.
  • അണ്‍ഡൂ സെന്റ്: അയച്ച ഇമെയിലുകള്‍ ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ തിരികെ വിളിക്കാം.
  • എഐ ടൂളുകള്‍ (ജെമിനി): ഗൂഗിളിന്റെ ജെമിനി പിന്തുണയോടെ സ്മാര്‍ട്ട് റിപ്ലൈകള്‍, ഇമെയില്‍ സംഗ്രഹങ്ങള്‍, ഡ്രൈവിലെയും മുന്‍ ഇമെയിലുകളിലെയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കോണ്‍ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭിക്കും.
  • കോളാബറേഷന്‍: ഗൂഗിള്‍ വര്‍ക്ക്സ്പേസ് ടൂളുകളുമായി (ഡോക്‌സ്, ഷീറ്റ്‌സ്, മീറ്റ്) ബന്ധിപ്പിക്കുന്നു, പക്ഷേ സോഹോ സ്ട്രീംസ് പോലുള്ള നേരിട്ടുള്ള ഇന്‍ബോക്‌സ് കോളാബറേഷന്‍ ഇല്ല.
  • സെര്‍ച്ച് & ഓര്‍ഗനൈസേഷന്‍: വിപുലമായ സെര്‍ച്ച്, ഇമെയിലുകളെ ഓട്ടോമാറ്റിക്കായി പ്രൈമറി, സോഷ്യല്‍, പ്രൊമോഷന്‍സ് എന്നിങ്ങനെ വേര്‍തിരിക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

സുരക്ഷയും സ്വകാര്യതയും

 

ഫിഷിങ്, ആള്‍മാറാട്ടം, വിവരച്ചോര്‍ച്ച എന്നിവ തടയാന്‍സോഹോ മെയിലില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്. S/MME പിന്തുണ, അഡ്‌വാന്‍സ്ഡ് ത്രെഡ്ഡ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളുണ്ട്. എല്ലാ ഇമെയിലുകളും എന്‍ക്രിപ്റ്റഡ് ആണ്. ജെമിയിലിലും സങ്കീര്‍ണമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ സോഹോ പരസ്യങ്ങളില്ലാത്ത അനുഭവം നല്‍കുന്ന സേവനമാണ്. ഗൂഗിളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ ഡാറ്റ പണമുണ്ടാക്കുന്നതിനും ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കില്ല.