വർഷങ്ങളായി ഒരേ ജിമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരായിരിക്കും നിങ്ങളിൽ ഭൂരിഭാഗവും. അന്ന് നിർമിച്ച ഇമെയിൽ ഐഡി ചിലപ്പോൾ നിങ്ങൾക്ക് മടുത്തുകാണും. ഇഷ്ടമില്ലാത്ത ഇമെയിൽ ഐഡി ഒഴിവാക്കാൻ പുതിയ ഗൂഗിൾ അക്കൗണ്ട് തുടങ്ങിയവരുമുണ്ടാകും. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ നിലവിലുള്ള ഗൂഗിൾ അക്കൗണ്ടിൽ തന്നെ പുതിയ ഇമെയിൽ ഐഡി നിർമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. ഈ സൗകര്യം (feature) ഇതിനകം ലഭ്യമാണ്.

To advertise here,
  • അതിനായി ആദ്യം നിങ്ങൾ ഫോണിലോ ഡെസ്ക്ടോപ്പിലോ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. ഇതിനായി ജിമെയിലിൽ ലോഗിൻ ചെയ്തതിനുശേഷം നിങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്ത് Manage Google Account ക്ലിക്ക് ചെയ്യുക.
  • ശേഷം Personal Info തിരഞ്ഞെടുക്കുക.
  • Email എന്നത് ടാപ്പ് ചെയ്യുക.
  • Google Account Email എന്നതിൽ നിങ്ങളുടെ ഇമെയിൽ ഐഡിയിൽ ടാപ്പ് ചെയ്യുക.
  • അപ്പോൾ Change Google Account email എന്ന ഓപ്ഷൻ കാണാം.
  • അത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് പുതിയ ഇമെയിൽ ഐഡി നൽകി സേവ് ചെയ്യാം.

പഴയ ഐഡി നഷ്ടമാകുമോ?

  • പുതിയ ഇമെയിൽ ഐഡിയിലേക്ക് മാറിയാലും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ ഇമെയിലുകളോ മറ്റ് ഡാറ്റയോ നഷ്ടമാകില്ല.
  • പുതിയ ഇമെയിൽ ഐഡിയോ പഴയ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാം.
  • നിങ്ങളുടെ പഴയ ഇമെയിൽ ഐഡിയിലേക്ക് വരുന്ന ഇമെയിൽ സന്ദേശങ്ങളെല്ലാം തുടർന്നും നിങ്ങൾക്ക് ലഭിക്കും.
  • പഴയ ഇമെയിൽ ഐഡി ഒരു ബദൽ (alternative) ഇമെയിൽ ഐഡി ആയാണ് സംരക്ഷിക്കപ്പെടുക.
  • 12 മാസത്തിനിടെ ഒരിക്കൽ മാത്രമാണ് നിങ്ങൾക്ക് ഇമെയിൽ ഐഡിയിൽ മാറ്റം വരുത്താനാവുക.
  • എന്നാൽ പഴയ ഇമെയിൽ ഐഡിയിലേക്ക് എപ്പോൾ വേണമെങ്കിലും മാറാം.
  • പുതിയ ഇമെയിൽ ഐഡിയിലേക്ക് മാറുന്നതോടെ നിങ്ങൾ ആ അക്കൗണ്ട് ലോഗിൻ ചെയ്ത സ്മാർട് ടിവി പോലുള്ള ഉപകരണങ്ങളിലും ഗൂഗിൾ പേ പോലുള്ള പേയ്മെന്റ് ആപ്പുകളിലുമെല്ലാം ഈ മാറ്റം പ്രകടമാകും.