
സോഹോ.|Photo credit: @academic_mantra
എ.ഡബ്ല്യു.എസ് (AWS), ഗൂഗിൾ ക്ലൗഡ് തുടങ്ങിയ കമ്പനികളുടെ സേവനങ്ങളെ ആശ്രയിക്കുന്നതിനു പകരം സ്വന്തം ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയായിരുന്നുവെന്ന് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. കാറ്റലിസ്റ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഡെവലപ്പർമാർക്കായി ഈ ക്ലൗഡ് സേവനം ഇപ്പോൾ സോഹോ ലഭ്യമാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഇത് സൗജന്യമായി നൽകാനും കമ്പനി പദ്ധതിയിടുന്നു.
സോഹോയുടെ ആദ്യകാലത്ത് തന്നെ സ്വന്തം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനായി കമ്പനി സ്വന്തമായി ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിക്കാൻ തുടങ്ങിയിരുന്നുവെന്ന് വെമ്പു പറഞ്ഞു. ക്ലൗഡ് സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാബേസ്, ഐഡന്റിറ്റി, മെസേജിങ്, സെർച്ച്, സ്റ്റോറേജ്, കംപ്യൂട്ടിങ് തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കാറ്റലിസ്റ്റിൽ കൂടുതൽ നിക്ഷേപം നടത്താനാണ് സോഹോയുടെ തീരുമാനം. വിദ്യാർത്ഥികൾക്ക് സൗജന്യമായി ലഭ്യമാകുന്നതോടെ പഠനത്തിന്റെയും പ്രോജക്ടുകളുടെയും ഭാഗമായി ആപ്ലിക്കേഷനുകൾ നിർമിക്കുകയും വിന്യസിക്കുകയും ചെയ്യുമ്പോൾ ക്ലൗഡ് അധിഷ്ഠിത ചെലവുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല.
"ഡെവലപ്പർമാരുടെ ആശയങ്ങളെ യഥാർത്ഥ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," എന്ന് ശ്രീധർ വെംബു പറഞ്ഞു.
സോഹോയുടെ എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിലാണ് വികസിപ്പിക്കുന്നത്, കമ്പനിയുടെ ആഗോള ആസ്ഥാനം ചെന്നൈയിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ ഡാറ്റാ സെന്ററുകളിലാണ് സൂക്ഷിക്കുന്നത്. അത് രാജ്യാതിർത്തി വിടുമെന്ന പേടിയും വേണ്ട.
Content Highlights: Zoho co-founder Sridhar Vembu explained that the company developed its own independent cloud infrastructure through the Catalyst platform to support developers and students without relying on tech giants like AWS and Google Cloud.
Published: 02 Oct 2026, 03:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented