ന്യൂഡല്‍ഹി: യെസ്ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുപിഐ പണമിടപാടുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന ഫോണ്‍ പേയെ കളിയാക്കി വിപണിയിലെ എതിരാളി പേടിഎമ്മിന്റെ ട്വീറ്റ്. ഫോണ്‍ പേയെ പേടിഎം ബാങ്ക് യുപിഐ പ്ലാറ്റ് ഫോമിലേക്ക് ക്ഷണിക്കുന്നുവെന്നും, ഫോണ്‍ പേ വ്യവസായത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പറഞ്ഞ പേടിഎം ഫോണ്‍ പേയെ തങ്ങള്‍ തിരികെ കൊണ്ടുവരാമെന്നും വാഗ്ദാനം നല്‍കുന്നു.

To advertise here,

എന്നാല്‍ പേടിഎമ്മിന് തക്ക മറുപടിയാണ് ഫോണ്‍ പേ നല്‍കിയത്. പേടിഎം പേമെന്റ്‌സ് ബാങ്ക് പ്ലാറ്റ്‌ഫോം അത്രവലുതാണെന്ന് കരുതുന്നില്ലെന്നും അങ്ങനെ ആയിരുന്നെങ്കില്‍ തങ്ങള്‍ തന്നെ പേടിഎമ്മിനെ വിളിക്കുമായിന്നുവെന്നും ഏറെ നാളുകളായുള്ള തങ്ങളുടെ പങ്കാളികളെ ഒറ്റപ്പെടുത്താന്‍ തങ്ങളില്ല. ഘടന താല്‍കാലികമാണ് പക്ഷേ നിലവാരം എന്നത് ശാശ്വതമാണ് - ഫോണ്‍ പേ മറുപടി നല്‍കി.

യെസ്ബാങ്കിന്റെ യുപിഐ പ്ലാറ്റ്‌ഫോമിനെ ആശ്രിയിച്ച് യുപിഐ പണമിടപാട് സേവനങ്ങള്‍ നല്‍കിവന്നിരുന്ന ആപ്ലിക്കേഷനാണ് ഫോണ്‍ പേ. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ ഫോണ്‍ പേയുടെ യുപിഐ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ്ബാങ്കിന് വ്യാഴാഴ്ച റിസര്‍വ് ബാങ്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്ക് ഒരു മാസത്തേക്ക് 50,000 രൂപ മാത്രമേ യെസ്ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനേയും പിരിച്ചുവിട്ടു. 

വായ്പകള്‍ അനുവദിക്കുന്നതും പുതുക്കുന്നതും നിക്ഷേപം നടത്തുക, ഏതെങ്കിലും ബാധ്യത വരുത്തുക അല്ലെങ്കില്‍ ഏതെങ്കിലും പേയ്‌മെന്റ് വിതരണം ചെയ്യാന്‍ സമ്മതിക്കുക എന്നിവയും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് യെസ് ബാങ്കിന്റെ യുപിഐ സേവനത്തെ ആശ്രയിച്ചിരുന്ന വ്യവസായ പങ്കാളികളേയും ഇത് ബാധിച്ചു. 

Content Highlights: Paytm Payments Bank took a dig on PhonePe upi yes bank issue