ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായി റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സേവനങ്ങളില്‍ തടസം നേരിട്ടു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യുപിഐ സേവനങ്ങളിലെ തകരാര്‍ രൂക്ഷമായത്.
ഇതോടെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ പ്രയാസത്തിലായി. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ യുപിഐ സേവനത്തിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടസം നേരിടാനുള്ള കാരണം വ്യക്തമല്ല.
ഒമ്പത് മണിയോടെ ഫോണ്‍ പേ സേവനങ്ങള്‍ സാധാരണ നിലയിലായതായി അറിയിച്ച് ഫോണ്‍ പേ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ചാരി എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ഉയര്‍ന്ന ട്രാഫിക്കാണ് ഇന്നത്തെ സാങ്കേതിക തടസത്തിന് കാരണമെന്നാണ് രാഹുല്‍ ചാരി പറയുന്നത്. ഇതേ സമയം തന്നെ പേടിഎമ്മും സേവനങ്ങള്‍ സാധാരണ ഗതിയിലായതായറിയിച്ച് എക്സില്‍ പോസ്റ്റ് പങ്കുവെച്ചു.
യുപിഐ സേവനങ്ങളുടെ ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സാങ്കേതിക തടസമുണ്ടായിരിക്കുന്നത്. മാര്‍ച്ചിലെ കണക്കനുസരിച്ച് 1830 കോടി ഇടപാടുകളാണ് മാര്‍ച്ചില്‍ നടന്നത്. ഫെബ്രുവരിയില്‍ 1611 കോടിയായിരുന്നു.
Content Highlights: Reports of widespread UPI payment failures in India affecting PhonePe, Google Pay, and Paytm.
Published: 12 May 2025, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented